• മീന്‍ വൃത്തിയാക്കുമ്പോള്‍ അടുക്കളയിലും കയ്യിലും  മണം നിലനില്‍ക്കുന്നുണ്ടെങ്കില്‍ മീന്‍ കഴുകുന്ന വെള്ളത്തില്‍ കുരുമുളകിന്റെ ഇലയും കല്ലുപ്പും ചേര്‍ത്ത് കഴുകുക. മണം നിലനില്‍ക്കില്ലെന്ന് മാത്രമല്ല മീന്‍ നന്നായി വൃത്തിയാവുകയും ചെയ്യും.
  • വാങ്ങുന്ന മീനിനു ചീഞ്ഞ മണം ഉണ്ടെങ്കില്‍ അല്‍പം ഉപ്പും അല്‍പം വിനാഗിരിയും ചേര്‍ത്ത് കാല്‍ മണിക്കൂര്‍ വയ്ക്കുക. മീനിനുള്ളിലെ അഴുക്ക് പോകുന്നത് കാണാം. അതിനുശേഷം പച്ചവെള്ളത്തില്‍ നന്നായി കഴുകിയെടുക്കുക
  • പഞ്ചസാരയില്‍ ഉറുമ്പ് കയറാതിരിക്കാന്‍ രണ്ടോ മൂന്നോ ഗ്രാമ്പൂ ഇട്ടുവയ്ക്കുക
  • സവാള അരിഞ്ഞതിനുശേഷം കയ്യില്‍ മണം ഉണ്ടോ എങ്കില്‍ കാപ്പിപ്പൊടി കയ്യില്‍ ഇട്ടു തിരുമ്മുക. ശേഷം കഴുകികളയുക. 
  • പച്ചരി, കടല, വന്‍പയര്‍ എന്നിവ പെട്ടെന്ന് കുതിര്‍ന്നു കിട്ടാന്‍ ചൂടുവെള്ളത്തില്‍ ഇട്ടു കുതിര്‍ക്കുക
  • ചേന, ചേമ്പ് എന്നിവ അരിയുമ്പോള്‍ കൈകളില്‍ ഉണ്ടാവുന്ന ചൊറിച്ചില്‍ മാറ്റാന്‍ അരിയുന്നതിനു മുമ്പ് കൈകളില്‍ വെളിച്ചെണ്ണ പുരട്ടുക
  • ചപ്പാത്തി ഉണ്ടാക്കുമ്പോള്‍ മയം കിട്ടുന്നതിന് വേണ്ടി ചൂടുപാലോ, ചൂടുവെള്ളമോ ഒഴിച്ച് കുഴയ്ക്കുക
  • മിക്‌സിയുടെ ജാര്‍ വൃത്തിയാക്കാന്‍ ഏതെങ്കിലും ഡിഷ്വാഷ് ഒന്നോ രണ്ടോ തുള്ളി ഒഴിച്ച് അതിലേക്ക് വെള്ളം ഒഴിച്ച് മിക്‌സി കറക്കുക. ശേഷം തണുത്തവെള്ളത്തില്‍ കഴുകിയെടുക്കുക

Content Highlights: how to avoid foul smell of fish from kitchen, food recipes, kitchen recipes, cooking hacks, food news