റി വെയ്ക്കുമ്പോള്‍ വെള്ളം കൂടി പിന്നെ അത് എങ്ങനെ ശരിയാക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? എങ്കില്‍ ഈ വിദ്യകള്‍ പരീക്ഷിക്കാം

കോണ്‍ഫ്‌ളോര്‍

അടുക്കളയില്‍ ഇത്തരം അടിയന്തര സാഹചര്യങ്ങളില്‍ സഹായമായി എത്തുന്നതാണ് കോണ്‍ഫ്‌ളോര്‍. ചൈനീസ് വിഭവങ്ങളായ മഞ്ചൂരിയന്‍, ചില്ലി പൊട്ടാറ്റോ എന്നിവയിലാണ് ഇവ ധാരാളമായി ഉപയോഗിക്കുന്നത്. രണ്ട് ടേബിള്‍ സ്പൂണ്‍ പൊടിയില്‍ കാല്‍ കപ്പ് വെള്ളം ഒഴിച്ച് മിക്‌സ് ചെയ്യാം. ഇത് കറിയിലേക്ക് ഒഴിച്ചാല്‍ ഒരു മിനിറ്റിന് ഉള്ളില്‍ തന്നെ കട്ടിയായി ലഭിക്കും. സ്ഥിരമായി ഇവ കറിയില്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.

തക്കാളി പ്യൂരി
വേവിച്ച തക്കാളി നല്ലവണ്ണം ഉടച്ച് ഉപയോഗിക്കുന്നതാണ് പ്യുരി. റെസ്റ്റോറന്റ് സ്‌റ്റൈല്‍ കറിയുടെ രുചി ലഭിക്കാന്‍ ഇവ ഉപയാഗിക്കാവുന്നതാണ്. തക്കാളി വേവിക്കുന്നതിനോടൊപ്പം വെളുത്തുള്ളിയും ഉപ്പും ചേര്‍ക്കാവുന്നതാണ്. കറി കട്ടിയാവാന്‍ ഇവ മികച്ച ഉപാധിയാണ്.

നട്‌സ്

കശുവണ്ടി, ബദാം പോലെയുള്ളവ അരച്ച് കറിയില്‍ ചേര്‍ക്കുന്നതും നല്ലതാണ്. കറിയുടെ അളവിന് അനുസരിച്ച് ചൂട് വെള്ളം ചേര്‍ത്ത് അരച്ചെടുക്കാം.

മുട്ട

നിങ്ങള്‍ നോണ്‍വെജിറ്റേറിയനാണെങ്കില്‍ കറിക്ക് കട്ടി കൂടാന്‍ മുട്ടപൊട്ടിച്ചൊഴിക്കാം. ഒരു മുട്ട തന്നെ കറി കട്ടിയാവാന്‍ ധാരാളമാണ്. അല്‍പ്പം കറി ഒരു കപ്പിലേക്ക് മാറ്റുക ഇതിലേക്ക് മുട്ട പൊട്ടിച്ച് നന്നായി അടിച്ച് ചേര്‍ക്കാം. ഈ മിശ്രിതം കറിയിലേക്ക് ഒഴിക്കാം. മുട്ട കട്ട പിടിക്കാതെ കറിയില്‍ കിടക്കാനാണ് ഇത്തരത്തില്‍ ചെയ്യുന്നത്.

കടലമാവ്

കടലമാവ് ചൂടി വെള്ളത്തില്‍ കലക്കി കട്ട പിടിക്കാതെ മിശ്രിതമാക്കി കറിയില്‍ ഒഴിക്കാം. ഒരു ടേബിള്‍സ്പൂണ്‍ അരകപ്പ് വെള്ളത്തില്‍ എന്ന കണക്കിന് ഒഴിക്കാം.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ച് ആവശ്യാനുസരണം കറിയില്‍ ചേര്‍ക്കാം. കറി പെട്ടെന്ന് തന്നെ കട്ടിയായി മാറും

Content Highlights: easy ways to thicken the gravy