പാചകം ചെയ്യുമ്പോള്‍ പാളിച്ചകള്‍ പറ്റുന്നത് സാധാരണയാണ്. ചില അടുക്കള നുറുങ്ങുകള്‍ പരീക്ഷിച്ചാല്‍ അടുക്കളയില്‍ മികവ് തെളിയിക്കാം
- ചോറ് വേവ് കൂടിയാല്‍ അതില്‍ അല്‍പ്പം നാരങ്ങ നീര് തളിച്ചാല്‍ മതി.
- സാലഡ് തയ്യാറാക്കുമ്പോള്‍ വെള്ള0 കൂടിയാല്‍ കുറച്ച് ബ്രെഡ് കഷ്ണങ്ങള്‍ സാലഡില്‍ ഇട്ടു വെക്കുക. അധികമുള്ള വെള്ളം വലിച്ചെടുത്തോളും .
- ഉഴുന്ന് വട മാവ് തയ്യാറാക്കുമ്പോള്‍ വെള്ളം അധിമാകയാല് അവല് പൊടിച്ചു ചേര്‍ത്ത ശേഷം വടയുണ്ടാക്കിയാല്‍ മതിയാവും
- കറിക്ക് കൊഴുപ്പു കിട്ടാന്‍ തേങ്ങാ അരപ്പ് ചേര്‍ക്കുയാണ് പതിവ് ഇതിന് പകരം ഉള്ളി അരച്ച് ചേര്‍ത്താലും കൊഴുപ്പ് കിട്ടും
- കറിക്ക് സ്വാദും മണവും കിട്ടാന്‍ അടുപ്പില്‍ നിന്നും വാങ്ങിവെച്ചശേഷം കടുകും ഉഴുന്ന് പരിപ്പും മൂപ്പിച്ചിട്ടാല് മതി
- പഞ്ചസാരപാനിയുണ്ടാക്കുമ്പോള്‍ ഒരു സ്പൂണ്‍ നാരങ്ങാനീര് ചേര്‍ത്താല്‍ പാനി കട്ടിയാവുകയില്ല.
- മിക്സിക്കുള്ളിലെ ദുര്‍ഗന്ധം ഇല്ലാതാക്കാല്‍ പുതിനയിലയോ നാരങ്ങ തൊലിയോ മിക്സിയില്‍ വെറുതെ ഇട്ട് അടിച്ചെടുക്കാം
Content Highlights: Cooking tips, kitchen tips, easy cooking