അടുക്കളയില്‍ കയറിയാല്‍ വയറുനിറയെ കഴിക്കാനായി കിടിലന്‍ ഭക്ഷണം എങ്ങനെ തയ്യാറാക്കാമെന്നായിരിക്കും എല്ലാവര്‍ക്കും ചിന്ത. അതിന്റെ കൂടെ അല്‍പ്പം ടിപ്‌സ് അറിഞ്ഞാല്‍ നല്ലതല്ലേ

  • ഈന്തപ്പഴം പ്ലാസ്റ്റിക്ക് കവറിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ ഏറെക്കാലം നില്‍ക്കും
  • നാരങ്ങ ഉണങ്ങിപോയാല്‍ ചെറുചൂടുവെള്ളത്തില്‍ പത്ത് മിനിറ്റ് ഇട്ടുവെയ്ക്കുക എന്നിട്ട് ഉപയോഗിച്ചാല്‍ മതി
  • പച്ചക്കായയും വഴുതനങ്ങയും തൈര് ചേര്‍ത്ത വെള്ളത്തിലേക്ക് അരിഞ്ഞിട്ട ശേഷം ഉപയോഗിച്ചാല്‍ നിറം മങ്ങില്ല.
  • ചിക്കന്‍ വറുക്കാനുള്ള എണ്ണയില്‍ ഉപ്പ് ചേര്‍ത്താല്‍ പൊട്ടിത്തെറിക്കില്ല
  • തൈരില്‍ തേങ്ങാകൊത്ത് ഇട്ട് വെച്ചാല്‍ പുളിക്കില്ല.
  • നാരങ്ങനീര് ചേര്‍ത്ത വെള്ളത്തില്‍ മീന്‍ ഇട്ടുവെച്ച ശേഷം വറുക്കുക. മീന്‍ വറുക്കുന്ന മണം പുറത്തേക്ക് വരില്ല.
  • സവാളയും വെളുത്തുള്ളിയുമൊക്കെ അരച്ച് ചേര്‍ക്കാവുന്ന കറിയില്‍ അല്‍പ്പം പാല്‍ ചേര്‍ത്താല്‍ രുചി കൂടും
  • പൂരി മാവില്‍ അല്‍പ്പം റവ ചേര്‍ത്താല്‍ മൊരിഞ്ഞ പൂരി ലഭിക്കും

Content Highlights: Cooking tips