മീന്‍ വറുക്കാന്‍ എളുപ്പമാണെന്ന് തോന്നുമെങ്കിലും ശ്രദ്ധിച്ച് ചെയ്തില്ലെങ്കില്‍ കരിഞ്ഞു പോവും അല്ലെങ്കില്‍ വെന്ത് കിട്ടില്ല. നല്ലവണ്ണം മൊരിഞ്ഞ് എന്നാല്‍ മീനിന്റെ നീര് വറ്റാതെ വറുത്തെടുക്കാനാണ്  ശ്രദ്ധിക്കേണ്ടത്. രുചിയുള്ള മീന്‍ വറുത്തത് തയ്യാറാക്കാന്‍ ചെറിയ രീതിയിലൊന്ന് ശ്രദ്ധിച്ചാല്‍ മതി.

* മീന്‍ വറുക്കുമ്പോള്‍ പച്ചകുരുമുളക് അരച്ചത് കൂടി ചേര്‍ക്കുക

* എണ്ണ നല്ല വണ്ണം ചൂടായ ശേഷം മാത്രമേ മീന്‍ വറുക്കാന്‍ ഇടാവു

* പൊരിച്ച മീനില്‍ ചൂടാറുന്നതിന് മുന്‍പ് അല്പം നാരങ്ങനീര് ഒഴിക്കുക

* മീന്‍ വറുക്കുമ്പോള്‍ ചെറുതീയില്‍ വറുത്തെടുത്താല്‍ നല്ല വണ്ണം വെന്തു കിട്ടും

* മീന്‍ വറുക്കുന്ന അരപ്പില്‍ അല്പം റവ ചേര്‍ത്താല്‍ മൊരിഞ്ഞ് കിട്ടും

* മീന്‍ വറുക്കുന്ന അരപ്പില്‍ റൊട്ടി പൊടിയോ അരിപ്പൊടിയോ ചേര്‍ക്കുക

Content Highlights: Cooking Tips