അടുക്കളയില്‍ പണികള്‍ എളുപ്പത്തില്‍ നടക്കാന്‍ അല്‍പ്പം പൊടിക്കൈകള്‍ അറിയണം. അത്തരത്തിലുള്ള ചില എളുപ്പവഴികള്‍ പരിചയപെട്ടാലോ?
- മുട്ട പൊരിക്കുന്നതില്‍ റൊട്ടി പൊടി ചേര്‍ത്താല്‍ രുചി കൂടും
- ദോശമാവില്‍ ഒരു നുള്ള് പഞ്ചസാര ചേര്‍ത്താല്‍ വേഗം പുളിക്കും
- പ്ലാസ്റ്റിക്ക് കവറില്‍ ദ്വാരമിട്ട് ആപ്പിള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ കുറേ നാള് കേടുകൂടാതെയിരിക്കും
- വെളിച്ചെണ്ണയില്‍ രണ്ടു മൂന്നു മണി കുരുമുളകിട്ട് സൂക്ഷിച്ചാല്‍ വേഗം കേടുവരില്ല
- ആറ് സ്പൂണ്‍ വെളുത്തുള്ളി അരിഞ്ഞതും നാല് സ്പൂണ്‍ ഇഞ്ചി അരിഞ്ഞതും എന്ന പാകത്തില്‍ ഇഞ്ചി വെള്ളുത്തുള്ളി പേസ്റ്റ് തയ്യാറാക്കിയാല്‍ രുചി കൂടും.
- പച്ചക്കായ മുറിക്കുമ്പോള്‍ കൈയിലും കത്തിയിലും വെളിച്ചെണ്ണ തേച്ചാല്‍ കറ പിടിക്കില്ല.
Content Highlights: Cooking Tips