ബിരിയാണി ഇഷ്ടപ്പെടാത്ത ഭക്ഷണപ്രേമികള്‍ വളരെ കുറവായിരിക്കും. എന്നാല്‍ മിക്കവര്‍ക്കും വീട്ടില്‍ തയ്യാറാക്കാന്‍ മടിയാണ്. ചില ടിപ്‌സുകള്‍ പരീക്ഷിച്ചാല്‍ നിങ്ങള്‍ക്കും രുചികരമായ ബിരിയാണി തയ്യാറാക്കാം

  • ബിരിയാണിക്ക് ഏറ്റവും പ്രധാനമാണ് ഉപയോഗിക്കുന്ന മസാലകള്‍ കഴിവതും വീട്ടില്‍ തന്നെ ഇവ തയ്യാറാക്കുക
  • ഇടുങ്ങിയ പാത്രത്തില്‍ ബിരിയാണി തയ്യാറാക്കിയാല്‍ ചോറ് കുഴഞ്ഞു പോവും അതിനാല്‍ വലിയ പാത്രം തിരഞ്ഞെടുക്കുക
  • ബിരിയാണി തിളയ്ക്കുമ്പോള്‍ നാരങ്ങനീര് ഒഴിച്ച് കൊടുക്കുക
  • ബിരിയാണിക്ക് വേണ്ടി ഉപയോഗിക്കുന്ന മാംസം തലേ ദിവസം രാത്രി തന്നെ മസാല പുരട്ടി  ഫ്രിഡ്ജില്‍ വെച്ച് പിറ്റേന്ന് രാവിലെ എടുക്കുക
  • ബിരിയാണിയില്‍ പൈനാപ്പിള്‍ എസന്‍സ് ചേര്‍ക്കുന്നതിന് പകരം ഫ്രഷ് പൈനാപ്പിള്‍ തന്നെ ചേര്‍ക്കുക
  • ഫ്രൈ ചിക്കന്‍ ഉപയോഗിക്കുന്ന ബിരിയാണി തയ്യാറാക്കുമ്പോള്‍ വെള്ളം കുറച്ച് മസാല വഴറ്റുക

Content Highlights: biriyani making tips