തൈര് പുഡ്ഡിങ് തയ്യാറാക്കാൻ മൂന്ന് ചേരുവകള്‍ മാത്രമേ ആവശ്യമുള്ളു.പാല്‍, പുളിക്കാത്ത കട്ടൈതര്, മില്‍ക് മെയ്ഡ്. ഒരു കപ്പ് പാല്‍ എടുക്കുകയാണെങ്കില്‍ ഒരു കപ്പ് തന്നെ തൈരും മില്‍ക് മെയ്ഡും വേണം.
എങ്ങനെ തയ്യാറാക്കാം...
ആദ്യം പാല്‍ നന്നായി കാച്ചി തണുപ്പിക്കണം. അതിലേക്ക് തൈരും മില്‍ക് മെയ്ഡും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യണം. ആവശ്യമെങ്കില്‍ പഞ്ചസാര ചേര്‍ക്കുക. മില്‍ക് മെയ്ഡിന് മധുരം നന്നായി ഉള്ളതിനാല്‍ ഒന്ന് രുചിച്ച് നോക്കിയിട്ട് പഞ്ചസാര ചേര്‍ത്താല്‍ മതി.
ഇത് പുഡ്ഡിങ് പാത്രത്തില്‍ ഒഴിക്കണം. ഇത് ഇഡ്ഡലി പാത്രത്തില്‍വച്ച് വേവിക്കണം. മുക്കാല്‍ പാത്രം മാത്രമേ പുഡ്ഡിങ് മിക്‌സ് ഒഴിക്കാവൂ. 15 മിനിറ്റ് കഴിയുന്‌പോള്‍ ഇത് പുറത്തെടുക്കാം. നന്നായി തണുത്ത ശേഷം ഫ്രിഡ്!ജില്‍വച്ച് തണുപ്പിക്കാം. ഇനി ഇത് പുഡ്ഡിങ് വിളമ്പാനുളള പാത്രത്തിലേക്ക് പതുക്കെ ഇടാം. നല്ല വെള്ള നിറത്തിലുള്ള പുഡ്ഡിങ് ആയതിനാല്‍ ചെറിയോ സ്‌ട്രോബെറിയോ വച്ച് അലങ്കരിച്ചാല്‍ നന്നായിരിക്കും.
ചൂട് സമയമായതിനാല്‍ തൈരും പാലും ചേര്‍ന്നതായതിനാല്‍ കഴിക്കാനും നല്ലതാണ്. ഇതേ പോലെ തന്നെ മാങ്ങ ഉപയോഗിച്ചും പുഡ്ഡിങ് തയ്യാറാക്കാം.
Content Highlights: Curd Pudding, World Milk Day 2020, Food