ത്രീ സ്റ്റാര്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ ഭക്ഷണത്തേക്കാള്‍ എന്നും ഡിമാന്റ് കൂടുതല്‍ തെരുവു ഭക്ഷണങ്ങള്‍ക്കാണ്. സ്ട്രീറ്റ് ഫുഡ് എന്ന് പറയുന്നതിലും തട്ടടിക്കുക എന്നു പറയുമ്പോഴാണ് രുചിയേറുന്നത്. എത്ര വലിയ സെലിബ്രിറ്റിയും തട്ടുകടയിലെ ഭക്ഷണത്തിന്റെ രുചി തേടിയെത്തും.

ഇന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലാണ് സ്ട്രീറ്റ് ഫുഡ് സമ്പ്രദായം കുറവായി കാണുന്നത്. പാനി പൂരി, വടപാവ്, ദോശ തുടങ്ങി ഓരോ നാട്ടിലെയും രുചിയായിരിക്കും സ്ട്രീറ്റ് ഫുഡില്‍ ലഭിക്കുന്നത്. ഇന്ത്യയിലെ സ്ട്രീറ്റ് ഫുഡുകള്‍ ഒന്ന് പരിചയപ്പെടാം.

സ്ട്രീറ്റ് ഫുഡ് എന്നു പറയുമ്പോള്‍ തന്നെ ആദ്യം ഓര്‍മ വരുന്നത് ദോശയായിരിക്കും. കേരളത്തിലെ തട്ടുകടകളിലെ പ്രധാന ഐറ്റമാണ് ദോശയും ഓംലറ്റും.

thattudosa
facebook

ഉത്തരേന്ത്യന്‍ സ്ട്രീറ്റ് ഫുഡ് വിഭവമായ പാനി പൂരി മലയാളികള്‍ക്കും സുപരിചിതമായി കഴിഞ്ഞിരിക്കുകയാണ്. ചെറിയ പൂരി പുളിവെള്ളം ചേര്‍ത്തു കഴിക്കുന്ന  വിഭവമാണ് പാനി പൂരി.  ദില്ലിയില്‍ ഇത് ഗോലപ്പ എന്നാണ് അറിയപ്പെടുന്നത്. കൊല്‍ക്കത്തയില്‍ പുഛ്ക എന്നും. പാനി പൂരി എന്നത്  മുംബൈ പേരാണ്. 

Pani puri

പാനി പൂരി പോലെ പ്രസിദ്ധമായ ഭക്ഷണമാണ് ചാട്ട്. സമോസ ചാട്ട്, ദഹി ചാട്ട്, പാപ്ഡ് ചാട്ട്, തുടങ്ങി നിരവധി ചാട്ടുകളും സ്ട്രീറ്റ് ഫുഡിന്റെ ഭാഗമാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളാണ് ചാട്ടുകള്‍ക്ക് പ്രസിദ്ധം. 

chat
facebook

വടപാവ്  മുബൈയിലെ മറ്റൊരു പ്രധാന വിഭവമാണ്. ബണ്ണിനുള്ളില്‍ ഉരുളക്കിഴങ്ങ് വച്ച് കൊണ്ടുള്ള വിഭവമാണ് വട പാവ്. ബോബെ ബര്‍ഗര്‍ എന്നും വടപാവ് അറിയപ്പെടുന്നുണ്ട്.

vada pav
getty images

ആവിയില്‍ വേവിച്ചെടുക്കുന്ന സ്ട്രീറ്റ് ഫുഡ് ഐറ്റമാണ് മോമോസ്.

സ്ട്രീറ്റ് ഫുഡില്‍ മുന്‍പന്തിയില്‍ ഇടം പിടിച്ചിരിക്കുന്ന മറ്റൊരു വിഭവമാണ് ബേല്‍പൂരി. പൊരി, പൂരി പെട്ടിച്ചത്,  പുളിവെള്ളം എന്നിവയാണ് ബേല്‍പൂരിയില്‍ ചേര്‍ക്കുന്നത്. ജാല്‍പൂരി എന്നും ഇത് അറിയപ്പെടുന്നുണ്ട്.

bhelpuri
getty images

മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്തതും സ്ട്രീറ്റ് ഫുഡായി പരിഗണിക്കാത്ത വിഭവങ്ങളാണ് അടുത്തത്.  ചൗമീന്‍ ചൗമീന്‍ എന്ന ചൈനീസ് വിഭവം ഇന്ത്യയിലെ ഒരു സ്ട്രീറ്റ് ഫുഡാണ്. വറുത്തെടുക്കുന്ന ഒരു തരം നൂഡില്‍സ് പോലുള്ള വിഭവമാണ് ചൗമീന്‍.

chow mein
getty images

കബാബുകള്‍, മറ്റൊരു പ്രധാന വിഭവമാണ്. നോണ്‍ വെജ് കബാബുകള്‍ ഇന്ത്യയിലെ പലയിടത്തും മുസ്ലീം ദേവാലയങ്ങള്‍ക്കു സമീപം ലഭിക്കുന്നതാണ്. കബാബുകളില്‍ പ്രശസ്ത്തം ദില്ലിയിലെ ജുമാ മസ്ജിത്തിനു സമീപം ലഭിയ്ക്കുന്ന കബാബുകളാണ്.

kabab
getty images

ഉത്തരേന്ത്യയിലെ തെരുവോരങ്ങളില്‍ ലഭിക്കുന്ന സ്വാദിഷ്ടമായ വിഭവമാണ് പറാത്ത.  കോളിഫല്‍വര്‍ ചേര്‍ത്തുണ്ടാക്കിയ ഗോബി പറാത്ത, മേത്തി പറാത്ത, ആലു പറാത്ത, സവാള ചേര്‍ത്തുണ്ടാക്കുന്ന സവാള പറാത്ത തുടങ്ങി നിരവധി പറാത്തകള്‍ ലഭ്യമാണ്. അച്ചാറും തൈരുമാരിയി കഴിക്കാന്‍ പറ്റിയ വിഭവമാണ് പറാത്ത. 

besan ka paratha

content highlight: street foods in india