മലയാളികളുടെ പ്രിയപ്പെട്ട പലഹാരമാണ് പഴം പൊരി. തെക്കന്‍ കേരളത്തില്‍ വാഴയ്ക്കാപ്പമെന്നും ഏത്തയ്ക്കാപ്പമെന്നും ഇതിനു പേരുണ്ട്.പഴം പൊരി പ്രേമികള്‍ക്ക് എളുപ്പത്തില്‍ ഇത് തയ്യാറാക്കാം.
ചേരുവകള്‍
പാകത്തിനു പഴുത്ത നേന്ത്രപ്പഴം -3 എണ്ണം
മൈദ/ഗോതമ്പുപൊടി -1 കപ്പ്
അരിപ്പൊടി -1 ടേബിള്‍ സ്പൂണ്‍
പഞ്ചസാര -1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി -ഒരു നുള്ള്
വെള്ളം -3/4കപ്പ്
ഉപ്പ് -പാകത്തിന്
എണ്ണ -വറുക്കാനാവശ്യമായത്
തയ്യാറാക്കാം
1. പഴം തൊലി കളഞ്ഞ് നീളത്തില്‍ കനം കുറച്ച് കഷണങ്ങളാക്കി വയ്ക്കുക
2. ഒരു പാത്രത്തില്‍ എണ്ണ ഒഴികെ എല്ലാ ചേരുവകളും ചേര്‍ത്ത് നല്ല പോലെ കലക്കുക
3. പഴക്കഷണങ്ങള്‍ കലക്കിയ മാവില്‍ മുക്കിയെടുക്കുക
4. പാനില്‍ ചൂടായ എണ്ണയിലേക്ക് നല്ലവണ്ണം മാവില്‍ മുങ്ങിയ പഴക്കഷണങ്ങള്‍ ഇട്ട് രണ്ടു വശവും ബ്രൗണ്‍ നിറമായി കഴിഞ്ഞാല്‍ കോരിയെടുത്ത് എണ്ണമയം കുറയ്ക്കാന്‍ ടിഷ്യൂ പേപ്പറില്‍ വയ്ക്കാം.
കൂടുതല്‍ രുചികരമാക്കാന്‍ മാവില്‍ കുറച്ച് ഏലയ്ക്കാപ്പൊടി ചേര്‍ക്കാം. അരിപ്പൊടിക്കു പകരം റവയോ ചോളപ്പൊടിയോ ചേര്‍ക്കാം.