കോഴിക്കോട്: രുചിയുടെ ഉത്സവത്തിന് സംഗീതത്തിന്റെ ചടുലതാളം. മാതൃഭൂമി ഭക്ഷ്യമേളയില്‍ 'താമരശ്ശേരി ചുരം' ബാന്‍ഡാണ് താളമേളങ്ങളുടെ സംഗീതനിശ ഒരുക്കിയത്. ആഞ്ജയ്-ആദര്‍ശ് സഹോദരങ്ങളുടെ കീ ബോര്‍ഡ്-ഡ്രം ഫ്യൂഷനോടെയായിരുന്നു തുടക്കം. തുടര്‍ന്ന് എ.ആര്‍. റഹ്മാന്റെ മെഡ്ലെകളുമായി കീര്‍ത്തന ശബരീഷെത്തി. 

യേശുദാസിനുള്ള ആദരമായി കണ്ണേ കലൈമാനെയെന്ന പാട്ടുമായി സാലിഗ് ഹനീഫയുമെത്തി. പിന്നണിയില്‍ ധനഞ്ജയിന്റെ വയലിനും മെല്‍വിന്റെ ഗിറ്റാറും മാറ്റുകൂട്ടി. പത്തുവയസ്സുകാരന്‍ ആദര്‍ശിന്റെ പ്രകടനമായിരുന്നു സംഗീതപരിപാടിയുടെ ആകര്‍ഷണങ്ങളിലൊന്ന്. ഉദ്ഘാടന ദിനത്തില്‍തന്നെ നിറഞ്ഞ സദസ്സില്‍നിന്ന് ലഭിച്ച പിന്തുണ, ബാന്‍ഡിനും ആവേശമായി.  

 Content Highlight: Thamarassery churam music band, Mathrubhumi food festival kozhikode