poshtic uppumaഫുഡ്ഫെസ്റ്റിവലില്‍ നടന്ന ആദ്യ പാചക മത്സരത്തില്‍ ലൈല മുഹമ്മദിന് ഒന്നാം സ്ഥാനം. ലൈലയുടെ പോഷ്ടിക് ഉപ്പുമാവാണ് ഒന്നാം സ്ഥാനം നേടിക്കൊടുത്തത്. ബിറ്റര്‍ സ്വീറ്റ് എന്ന പേരില്‍ പാവയ്ക്കാ വിഭവം ഒരുക്കിയ പി. സോമശേഖരന്‍ രണ്ടാം സ്ഥാനവും ഡ്രാഗണ്‍ വെജിറ്റബിള്‍സ് എന്ന വിഭവത്തിലൂടെ നൗഷാദ് ബാനു ഈസ മൂന്നാംസ്ഥാനവും നേടി.

വെജിറ്റബിള്‍ കരിക്കുണ്ട അവതരിപ്പിച്ച രജിനി സുജിത്ത്, കൂട്ടുകറിയുമായെത്തിയ ജാനകി പവിത്രന്‍ എന്നിവര്‍ പ്രോത്സാഹന സമ്മാനം നേടി. പച്ചക്കറിയിനങ്ങളിലായിരുന്നു ആദ്യദിനത്തില്‍ മത്സരം. ശനിയാഴ്ച ഇറച്ചിവിഭവങ്ങളിലായിരിക്കും മത്സരം. മുന്‍കൂര്‍ രജിസ്ട്രഷന് 7561099000 കുക്കറി ഷോയില്‍ പങ്കെടുക്കുന്നവര്‍ക്കും ഇതേ നമ്പറില്‍ രജിസ്റ്റര്‍ ചെയ്യാം.

 Content Highlight: Mathrubhumi food festival 2018 cookery competition poshtic upma