പരിസ്ഥിതിക്ക് ദോഷമാകുന്ന പ്‌ളേറ്റുകള്‍ക്കും കപ്പുകള്‍ക്കും ബദലുമായാണ് ഉര്‍വി ഇക്കോവെയറിന്റെ ജൂണി റോയ് എത്തിയത്. കരിമ്പിന്‍ ചണ്ടിയില്‍ നിര്‍മിച്ച പ്ലെയിറ്റുകളും കപ്പുകളും ബൗളുകളുമൊക്കെ ഇക്കോവെയറിന്റെ സ്റ്റാളിലുണ്ട്. മണ്ണില്‍ അലിഞ്ഞു ചേരുന്നതും കത്തിച്ചാല്‍ യാതൊരു വിഷാംശവും പുറത്തുവിടാത്തതുമായ ഉത്പന്നമാണിത്.

ചെറുപാര്‍ട്ടികള്‍ക്കായുള്ള അമ്പതെണ്ണത്തിന്റെ പായ്ക്കറ്റുകള്‍ ലഭ്യമാണ്. പരിസ്ഥിതി സൗഹൃദ നയം പിന്തുടരുന്ന മേളയിലെ പല സ്റ്റാളുടമകളും വിഭവങ്ങള്‍ വിളമ്പുന്നത് ഇവയിലാണ്. സ്റ്റാളുകളെല്ലാം തന്നെ മുളയിലും മരക്കോലുകളിലുമായി ഉയര്‍ത്തിയതും ഓലകൊണ്ട് മേഞ്ഞവയുമാണ്. പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്കും നിയന്ത്രണമുണ്ട്.

 Content Highlight: Mathrubhumi food festival 2018