കോഴിക്കോട്: നാലാമത് മാതൃഭൂമി ഫുഡ് ഫെസ്റ്റിവലിന്റെ മൂന്നാം ദിനം വന്‍ ജനത്തിരക്കിനാണ് സാക്ഷ്യം വഹിച്ചത്. കോഴിക്കോടിന് അകത്ത് നിന്നും പുറത്തു നിന്നും ജനങ്ങള്‍ കുടുംബസമേതമാണ്‌ കോഴിക്കോട് പി.ടി ഉഷ റോഡിലെ കെ.ടി.സി ഗ്രൗണ്ടിലേക്ക് എത്തിയത്.   ഫെസ്റ്റിവലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനത്തിരക്കാണ് ശനിയാഴ്ച അനുഭവപ്പെട്ടത്. 

ശനിയാഴ്ചയായിരുന്നതിനാലും ഞായര്‍ അവധിയായിരുന്നതിനാലും പലരും രാത്രി വളരെ വൈകിയും ഫുഡ് ഫെസ്റ്റിവല്‍ സ്റ്റാളുകളില്‍ ഓടിനടന്ന്‌ രുചിയുടെ വൈവിധ്യം ആസ്വദിച്ചു. ഇതില്‍ കോഴിക്കോട് കളക്ടര്‍ യുവി ജോസും സിറ്റി പോലീസ് കമ്മീഷ്ണര്‍ കാളിരാജും ഉള്‍പ്പെടും.

രാത്രി പത്ത് മണിവരെയാണ് ഫുഡ് ഫെസ്റ്റിവലിനു സമയം നിശ്ചയിച്ചിരുന്നതെങ്കിലും  പത്ത് മണിക്ക് ശേഷവും ജനങ്ങള്‍ ഫെസ്റ്റിവല്‍ഗ്രൗണ്ടിലേക്ക് എത്തികൊണ്ടിരുന്നു. 

ഫുഡ് ഫെസ്റ്റിവലില്‍ അനുഭവപ്പെട്ട ജനത്തിരക്ക് കോഴിക്കോട് നഗരത്തിലെ എല്ലാ പ്രധാന പാതകളിലും പ്രതിഫലിച്ചു. ഫുഡ് ഫെസ്റ്റിവലിനു സമീപം പൊതുജനങ്ങള്‍ക്കായി പ്രത്യേക പാര്‍ക്കിങ്ങ് ക്രമീകരിച്ചിട്ടുണ്ട്. 

Content Highlight: Mathrubhumi food festival 2018, Food Exibition