മറുവശത്തായി പ്രമുഖ പാചക വിദഗ്ധ ലിസാ ജോയിയുടെ പാചക ക്ലാസില്‍, കേരളീയര്‍ക്ക് അത്ര പരിചിതമല്ലാത്ത ഇനങ്ങളാണ് പരിചയപ്പെടുത്തിയത്. ഹെര്‍ബ് ക്രസ്റ്റഡ് വാഗൂ ബീഫും ചിക്കന്‍ സോസുമായിരുന്നു പ്രധാനയിനങ്ങള്‍. തിങ്കളാഴ്ച വൈകീട്ട് നാലിന് തുടങ്ങുന്ന കുക്കറി ഷോയിലെത്തുന്നത് പ്രമുഖ പാചക വിദഗ്ധ ആബിദ റഷീദും മകള്‍ നഫീസ റഷീദുമാണ്. തലശ്ശേരി ബിരിയാണിയില്‍ ക്ലാസെടുക്കുന്ന ആബിദ, ബിരിയാണികള്‍ കൂടുതല്‍ രുചികരമാക്കുന്നതിനുള്ള 'ടിപ്പു'കളും പങ്കുവെക്കും. കേക്ക് ഉണ്ടാക്കുന്നതിനെ കുറിച്ചായിരിക്കും നഫീസയുടെ ക്ലാസ്.

 Content Highlight:  Lisa joji cooking class