രുചിയുടെ കലവറ തുറന്ന് മാതൃഭൂമി മലബാര്‍ ഫുഡ് ഫെസ്റ്റിവല്‍

തലസ്ഥാന നഗരിയില്‍ രുചിയുടെ കലവറ തുറന്ന് മാതൃഭൂമി മലബാര്‍ ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി. മാതൃഭൂമി രാജ്യാന്തര അക്ഷരോത്സവത്തിന്റെ ഭാഗമായാണ് കനകക്കുന്ന് സൂര്യകാന്തിയില്‍ ഭക്ഷ്യമേള സംഘടിപ്പിച്ചിരിക്കുന്നത്. മുട്ടമാലയും ചട്ടിപ്പതിതരിയും ഉന്നക്കായയും ഹല്‍വയും കോഴി ബിരിയാണിയും ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍. ചതിക്കാത്ത സുന്ദരി, അതിശയപ്പത്തിരി, സ്വര്‍ഗക്കോഴി, കടലിന്റെ ബര്‍ക്കത്ത് തുടങ്ങി പേരില്‍ കുസൃതിയൊളിപ്പിച്ച വിഭവങ്ങളുമുണ്ട്. പരമ്പരാഗത വിഭവങ്ങളൊരുക്കി ആദിവാസികളും മേളയുടെ ഭാഗമാകുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section