ഉച്ചയ്ക്ക് അല്‍പം വ്യത്യസ്തമായ വിഭവമായാലോ. പനീര്‍ മഖനിയും ഗീറൈസും പരീക്ഷിക്കാം
പനീര്‍ മഖനി
ചേരുവകള്‍
- പനീര്‍ - 200 ഗ്രാം
- തക്കാളി - അഞ്ചെണ്ണം
- പച്ചമുളക് - രണ്ടെണ്ണം
- വെളുത്തുള്ളി - നാലെണ്ണം
- ജീരകം - ഒരു ടീസ്പൂണ്‍
- ഇഞ്ചി - ഒരു ചെറിയ കഷണം
- ഗ്രാമ്പൂ - രണ്ടെണ്ണം
- കറുവാപ്പട്ട - ഒരു ചെറിയ കഷണം
- പച്ച ഏലക്കായ - രണ്ടെണ്ണം
- മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
- മുളകുപൊടി - ഒരു ടീസ്പൂണ്‍
- മല്ലിപ്പൊടി - ഒരു ടീസ്പൂണ്‍
- ഗരംമസാല - ഒരു ടീസ്പൂണ്‍
- ഹെവി ക്രീം - ഒരു ടേബിള്‍സ്പൂണ്‍
- കസൂരിമേത്തി - ഒരു ടേബിള്‍സ്പൂണ്‍
- ബട്ടര്‍ - ഒരു ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
പാനില്‍ ബട്ടര്‍ ചൂടാകുമ്പോള്‍ ജീരകം, കറുവാപ്പട്ട, ഗ്രാമ്പൂ, ഏലക്കായ എന്നിവയിട്ട് വഴറ്റണം. അതില്‍ പച്ചമുളക് അരിഞ്ഞതും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ചേര്‍ത്ത് ഒരു മിനിട്ട് റോസ്റ്റ് ചെയ്യുക. ഇനി നാല് തക്കാളി അരച്ചെടുത്ത് ചേര്‍ത്ത് അഞ്ച് മിനിട്ട് വഴറ്റണം. വെള്ളം വറ്റുമ്പോള്‍ മഞ്ഞള്‍പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരംമസാല, ഉപ്പ്, പനീര്‍ എന്നിവ ചേര്‍ക്കുക. എണ്ണ തെളിയുമ്പോള്‍ അടുപ്പില്‍നിന്നിറക്കാം. കസൂരിമേത്തിയും ഹെവി ക്രീമും തൂവി അലങ്കരിക്കാം.
ഗീറൈസ്
ചേരുവകള്‍
- ബസ്മതി റൈസ് - ഒന്നര കപ്പ്
- സവാള നുറുക്കിയത് - ഒന്ന്
- നെയ്യ് - മൂന്ന് ടേബിള്‍സ്പൂണ്‍
- വെള്ളം - രണ്ടര കപ്പ്
- ഏലക്കായ - നാലെണ്ണം
- ഗ്രാമ്പൂ - ആറെണ്ണം
തയ്യാറാക്കുന്ന വിധം
പാനില്‍ നെയ്യ് ചൂടാകുമ്പോള്‍ ഏലക്കായ, ഗ്രാമ്പൂ, സവാള എന്നിവയിട്ട് ഇളക്കുക. അതിലേക്ക് അരിയിട്ട് ഒന്ന് വഴറ്റിയശേഷം വെള്ളമൊഴിച്ച് വേവിക്കാം.
കൂടുതല്‍ പാചകക്കുറിപ്പുകള്‍ അറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം
Content Highlights: paneer makhani and ghee rice