ആരോഗ്യകരമായ ഭക്ഷണരീതിക്ക് പ്രാധാന്യം കൊടുക്കുന്നവരാണോ നിങ്ങൾ? എങ്കിൽ പറ്റിയ വിഭവമാണ് ഓട്സ് ഓംലെറ്റ്. പ്രാതലായോ ഉച്ചഭക്ഷണമായോ കഴിക്കാം. കൊളസ്ട്രോൾ നിയന്ത്രിക്കാൻ മികച്ചതാണ് ഓട്സ്. ഓട്സ് ഓംലെറ്റ് തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്.
ചേരുവകൾ
ഓട്സ്- അരക്കപ്പ്
മുട്ട- നാലെണ്ണം
പാൽ- അരകപ്പ്
സവാള കഷ്ണങ്ങളാക്കിയത് - 2
തക്കാളി കഷ്ണങ്ങളാക്കിയത്- 1
കാരറ്റ് ഗ്രേറ്റ് ചെയ്തത്- 1
കാപ്സിക്കം നുറുക്കിയത്- 1
ഇഞ്ചി ചതച്ചത്- 6 എണ്ണം
പച്ചമുളക്- രണ്ടെണ്ണം
കുരുമുളകുപൊടി- ഒരുനുള്ള്
മഞ്ഞൾപ്പൊടി- ഒരുനുള്ള്
ഒറിഗാനോ പൗഡർ- ഒരു ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
വെണ്ണ-അരടീസ്പൂൺ
ഒലിവ് ഓയിൽ- അര ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഓട്സ് പൊടിച്ചെടുക്കുക. ശേഷം ഇതിലേക്ക് ഉപ്പും മഞ്ഞൾപ്പൊടിയും ഒറിഗാനോയും കുരുമുളകുപൊടിയും ചേർക്കുക. ഈ മിശ്രിതത്തിലേക്ക് പാൽ ചേർത്ത് മാവ് പരുവത്തിലാക്കുക. ഇതിലേക്ക് മുട്ട ചേർത്ത് നന്നായി അടിക്കുക. ഒരു പാനെടുത്ത് ഒലീവ് ഓയിലും വെണ്ണയും ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് പച്ചക്കറികളിട്ട് വഴറ്റുക. ശേഷം മുട്ട-ഓട്സ് മിശ്രിതം ചേർക്കുക. ഇരുവശവും മറിച്ചിട്ട് വേവിക്കുക.
Content Highlights: oats omelette recipe