നിരവധി പോഷകങ്ങള്‍ അടങ്ങിയതാണ് മീന്‍. അവയൊന്നും നഷ്ടപ്പെടാതെ ഫിഷ് ഗ്രില്‍ ചെയ്‌തെടുത്താലോ?.
ചേരുവകള്‍
ബോണ്‍ലെസ് ഫിഷ്- എട്ട് കഷണം
മല്ലിയില നുറുക്കിയത്- ഒരു കപ്പ്
പുതിനയില നുറുക്കിയത്- മുക്കാല്‍ കപ്പ്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- ഒരു ടേബിള്‍സ്പൂണ്‍
സവാള നാലായി മുറിച്ചത്- ഒന്ന്
കറിവേപ്പില- നാല് തണ്ട്
ഉലുവയില- ഒരു ടേബിള്‍സ്പൂണ്‍
കട്ടിത്തൈര്- ഒരു ടേബിള്‍സ്പൂണ്‍
ജീരകപ്പൊടി- ഒരു ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്
തയ്യാറാക്കുന്ന വിധം
വൃത്തിയാക്കിയ മീന്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കുരുമുളക് പൊടി, ഉപ്പ് എന്നിവയിലിട്ട് നന്നായി ഇളക്കി ഇരുപത് മിനിറ്റ് വെക്കുക. ഇതിലേക്ക് മല്ലിയില, പച്ചമുളക്, സവാള, ഉലുവയില, ജീരകപ്പൊടി എന്നിവയും ചേര്‍ക്കുക. ഓരോ മീനും കട്ടിത്തൈരില്‍ മുക്കിയെടുക്കുക. ഒരു ഗ്രില്‍ തവ ചൂടാക്കി അതില്‍ ഈ മീന്‍ കഷ്ണങ്ങള്‍ വേവിച്ച് എടുക്കാം.
കൂടുതല്‍ പാചകക്കുറിപ്പുകള്‍ ഗൃഹലക്ഷമിയില്‍ വായിക്കാം
Content Highlights: green chilly fish tikka recipe, food, north indian recipe