വൈകുന്നേരം ചായക്ക് പകരം നല്ലൊരു വെജിറ്റബിൾ സൂപ്പ് കഴിക്കാം. വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കാം.
ചേരുവകൾ
തക്കാളി- 100 ഗ്രാം
ബീറ്റ്റൂട്ട്- 100 ഗ്രാം
കാരറ്റ്- 100 ഗ്രാം
കുമ്പളങ്ങ- 100 ഗ്രാം
ബീൻസ്/കൊത്തമര- 100 ഗ്രാം
ചീര- 100 ഗ്രാം
കറിവേപ്പില- 4 തണ്ട്
ചെറിയ ഉള്ളി- 5 എണ്ണം
തയ്യാറാക്കുന്ന വിധം
കഷ്ണങ്ങൾ എല്ലാം മുറിച്ച് രണ്ട് ലിറ്റർ വെള്ളത്തിൽ വേവിച്ച് അരലിറ്ററാക്കി വറ്റിച്ച് പിഴിഞ്ഞതിന് ശേഷം ചെറുനാരങ്ങനീരും ചേർത്ത് ഉപയോഗിക്കാം. നാരങ്ങയ്ക്ക് പകരം അരക്കപ്പ് തേങ്ങാപ്പാൽ ചേർത്തും ഉപയോഗിക്കാവുന്നതാണ്.
കടപ്പാട്:
ഡോ.ജ്യോതിശ്രീ എൽ.
മഹാത്മ പ്രകൃതി ചികിത്സാകേന്ദ്രം
തളിപ്പറമ്പ്
Content Highlights:Vegetable soup recipe, Food