ലതരം പച്ചക്കറികളും കിഴങ്ങുകളും ചേര്‍ത്ത് തയ്യാറാക്കുന്ന രുചികരമായ വിഭവമാണ് വെജിറ്റബിള്‍ ഷീക്ക് കബാബ്. 

ചേരുവകള്‍

എണ്ണ: രണ്ട് ടേബിള്‍സ്പൂണ്‍
ജീരകം: അര ടീസ്പൂണ്‍
സവാള നുറുക്കിയത്: കാല്‍ കപ്പ്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: ഒരു ടീസ്പൂണ്‍
പച്ചമുളക് നുറുക്കിയത്: ഒന്ന്
കടലമാവ്: രണ്ട് ടേബിള്‍സ്പൂണ്‍
പനീര്‍ ഗ്രേറ്റ് ചെയ്തത്: 100 ഗ്രാം
ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചത്: രണ്ടെണ്ണം
ഗരംമസാല: ഒരു ടീസ്പൂണ്‍
കാബേജ് നുറുക്കിയത്: ഒരു കപ്പ്
കാരറ്റ് ഗ്രേറ്റ് ചെയ്തത്: ഒന്ന്
ഗ്രീന്‍പീസ് വേവിച്ചത്: അരക്കപ്പ്
ബീന്‍സ് നുറുക്കിയത്: അരക്കപ്പ്
മല്ലിയില: ആവശ്യത്തിന്
പുതിനയില: ആവശ്യത്തിന് 
ചാട്ട് മസാല: ഒരു ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

കടലമാവ് പാനിലിട്ട് ഒന്ന് റോസ്റ്റ് ചെയ്തശേഷം മാറ്റിവെക്കുക. അതേ പാനില്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, സവാള, ഗ്രീന്‍പീസ്, കാബേജ്, ബീന്‍സ്, ഉരുളക്കിഴങ്ങ്, കാരറ്റ്, പനീര്‍, ഗരംമസാല, ചാട്ട്മസാല, ജീരകം, മല്ലിയില, പുതിനയില എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. അടുപ്പില്‍ നിന്നിറക്കി തണുക്കുമ്പോള്‍ എട്ട് ഉരുളകളാക്കുക. എന്നിട്ട് ഷീക്ക് കബാബിന്റെ ആകൃതിയില്‍ ഉരുട്ടിയെടുക്കാം. പാനില്‍ എണ്ണ ചൂടാകുമ്പോള്‍ ഇത് ഫ്രൈ ചെയ്‌തെടുക്കാം. റൊട്ടിക്കൊപ്പം കഴിക്കാം. 

ഗൃഹലക്ഷമിയില്‍ പ്രസിദ്ധീകരിച്ചത്‌

Content Highlights: vegetable seekh kabab recipe