വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന പ്രഭാത ഭക്ഷണമാണ് ഉപ്പുമാവ്‌. നാലുമണി പലഹാരമായും ഇത് ഉപയോഗിക്കാം.  ഒരു മാറ്റത്തിന് അല്‍പ്പം രസം പൊടി ചേര്‍ക്കാം വേണമെങ്കില്‍ സാമ്പാര്‍ പൊടിയും ചേര്‍ക്കാം. 

ചേരുവകള്‍

 1. റവ -1 കപ്പ്
 2. വെള്ളം- രണ്ടര കപ്പ്
 3. പച്ചമുളക്- 2-3
 4. ഇഞ്ചി- അരയിഞ്ച് നീളത്തില്‍
 5. സവാള- 1
 6. തക്കാളി- 2 വലുത്
 7. രസം പൊടി- 2-3 ടീസ്പൂണ്‍
 8. ഉപ്പ് - ആവശ്യത്തിന്
 9. പഞ്ചസാര - 1 ടീസ്പൂണ്‍
 10. മല്ലിയില-  അല്പം
 11. കടുക്, ഉഴുന്ന്, കറിവേപ്പില,.എണ്ണ/ നെയ്യ്  - താളിക്കാന്‍   ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകും ഉഴുന്നും കറിവേപ്പില താളിച്ചു അതിലേക്കു പച്ചമുളക്, ഇഞ്ചി ചേര്‍ത്ത് നിറം മാറും വരെ വറുക്കുക. ഇതിലേക്ക് സവാള ചേര്‍ത്ത വഴറ്റാം. നിറം മാറി തുടങ്ങമ്പോള്‍ രസം പൌഡര്‍ ചേര്‍ക്കാം. ഉപ്പും പഞ്ചസാരയും കൂടെ ചേര്‍ക്കാം..ഇനി തക്കാളി ചേര്‍ത്ത് എണ്ണ തെളിഞ്ഞു വരുന്ന വരെ വഴറ്റി, വെള്ളം ചേര്‍ത്ത് തിളപ്പിക്കുക. മല്ലിയിലയും അരിഞ്ഞു ചേര്‍ക്കാം. തിളച്ചു വരുമ്പോള്‍ തീ  കുറച്ച് റവ അല്പാല്പമായി ചേര്‍ത്ത് കൈ എടുക്കാതെ ഇളക്കിക്കൊണ്ടിരിക്കുക.. ഇനി അടച്ചു വെച്ചു ചെറുതീയില്‍ തന്നെ പാകം ചെയ്യുക..
വെള്ളം വറ്റി പാകമാകുമ്പോള്‍ വാങ്ങിവെയ്ക്കാം..
ശ്രദ്ധിക്കുക
താല്പര്യമുള്ളവര്‍ക്ക് ക്യാരറ്റ് അരിഞ്ഞത/്കശുവണ്ടിപരിപ്പ്   ചേര്‍ക്കാം..രസം പൊടിക്ക് പകരം സാമ്പാര്‍ പൊടിയും ചേര്‍ക്കാം..

Content Highlights: variety Upma recipe