അമേരിക്കയുടെ ആദ്യ വനിതാ വൈസ്പ്രസിഡന്റായി സ്ഥാനമേറ്റ ഇന്ത്യന്‍ വംശജകൂടിയായ കമലാ ഹാരിസിന്റെ ഭക്ഷണ ശീലങ്ങളെ പറ്റിയാണ് ചര്‍ച്ചകളിപ്പോള്‍. കമലാ ഹാരിസിന് പ്രിയപ്പെട്ട ഭക്ഷണം ദോശയാണെന്നും അല്ലെന്നുമൊക്കെ ട്രോളുകള്‍ വരെ വന്നിരുന്നു. എഴുത്തുകാരിയും മോഡലുമായ പദ്മ ലക്ഷ്മി കമലാ ഹാരിസിന് ഇഷ്ടപ്പെട്ട ഭക്ഷണമായി ടാമറിന്‍ഡ് റൈസ് തയ്യാറാക്കുന്ന വീഡിയോ പങ്കു വച്ചിരുന്നു. തനതു തമിഴ് വിഭവമായ ടാമറിന്‍ഡ് റൈസ് നമുക്കും വീട്ടില്‍ തയ്യാറാക്കിയാലോ
ചേരുവകള്‍
- ബസ്മതിറൈസ്- രണ്ട് കപ്പ്, വേവിച്ചത്
- വാളന്‍പുളി പള്‍പ്പ്- അര കപ്പ്
- വറ്റല്‍മുളക്- മൂന്ന്
- കറിവേപ്പില- കാല്‍ കപ്പ്
- കായം- ഒരു നുള്ള്
- കടുക്- ഒരു ടീസ്പൂണ്‍
- കറിപ്പരിപ്പ്- ഒരു ടീസ്പൂണ്‍
- ഉഴുന്നുപരിപ്പ്- ഒരു ടീസ്പൂണ്‍
- ഉലുവ- കാല്‍ ടീസ്പൂണ്‍
- മുളകുപൊടി- അര ടീസ്പൂണ്‍
- നിലക്കടല- ഒരു ടീസ്പൂണ്‍
- ഉപ്പ്- ഒരു ടീസപൂണ്‍
- മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍
- ശര്‍ക്കരപാനി- കാല്‍ ടീസ്പൂണ്‍
- എണ്ണ
തയ്യാറാക്കുന്ന വിധം
എണ്ണ ചൂടാക്കി കടുകും ഉലുവയും വറുക്കണം, അതിലേക്ക് നിലക്കടലയും പരിപ്പുകളും ചേര്‍ത്ത് വറുത്തെടുക്കാം. ചെറിയ മഞ്ഞ നിറമാകുമ്പോള്‍ കറിവേപ്പിലയും വറ്റല്‍ മുളകും ചേര്‍ക്കാം. നന്നായി ഇളക്കി ഉപ്പും, കായവും, മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവയും ചേര്‍ത്ത് പച്ചമണം മാറുന്നതു വരെ വഴറ്റണം. ഇതിലേക്ക് ശര്‍ക്കരപാനി ചേര്‍ത്ത് ഈ മിശ്രിതം കുറുകുന്നതുവരെ ഇളക്കുക. ഇനി വാളന്‍പുളി ചേര്‍ക്കാം. സെമി ഗ്രേവി ആകുന്നതുവരെ ഇളക്കിയ ശേഷം വേവിച്ച ചോറ് ചേര്‍ത്ത് ഇളക്കുക. ചൂടോടെ കഴിക്കാം.
Content Highlights: Tamarind Rice Recipe