ചേരുവകൾ

ചെമ്മീന്‍(വലുത്)- ഒരു കിലോ
മല്ലിയില- കാല്‍ കപ്പ്
പുതിനയില-കാല്‍കപ്പ്
പച്ചമുളക്- മൂന്നെണ്ണം
നാരങ്ങാനീര്- ഒരു ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- ഒരു ടേബിള്‍ സ്പൂണ്‍

മസാല തയ്യാറാക്കാന്‍

സവാള- അഞ്ചെണ്ണം
തക്കാളി- രണ്ടെണ്ണം
പച്ചമുളക്- അഞ്ചെണ്ണം
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- ഒരു ടേബിള്‍ സ്പൂണ്‍
മല്ലിയില- അരക്കപ്പ്
പുതിനയില- അരക്കപ്പ്
കറിവേപ്പില- രണ്ട് തണ്ട്(ചെറുതായി മുറിച്ചത്)
പച്ച കുരുമുളക്- ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ്-ആവശ്യത്തിന്
തൈര്- രണ്ട് ടേബിള്‍ സ്പൂണ്‍
ഗരംമസാല- ഒരു ടീസ്പൂണ്‍
പെരുംജീരകം പൊടിച്ചത്- ഒരു ടീസ്പൂണ്‍

ചോറ് തയ്യാറാക്കാന്‍

ബസ്മതി റൈസ്- ഒരു കിലോ
പട്ട, ഗ്രാമ്പൂ, ഏലക്ക- മൂന്നെണ്ണം വീതം
നെയ്യ്- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മല്ലിയില, പുതിനയില, പച്ചമുളക്, നാരങ്ങാനീര്, ഉപ്പ്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ നന്നായി അരയ്ക്കുക. ഇത് ചെമ്മീനില്‍ പുരട്ടി അരമണിക്കൂര്‍ വെച്ച ശേഷം ഒരു നോണ്‍സ്റ്റിക് പാനിലിട്ട് ഒന്ന് വറ്റിച്ചെടുക്കാം. ശേഷം അല്പം വെളിച്ചെണ്ണ ഒഴിച്ച് ചെറുതായി മൊരിച്ചെടുക്കുക. 

വെറൊരു പാത്രത്തില്‍ വെളിച്ചെണ്ണ ചൂടാകുമ്പോള്‍ സവാള, തക്കാളി, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ശേഷം മല്ലിയില, പുതിനയില, പച്ചമുളക്, പച്ചകുരുമുളക് എന്നിവ ചേര്‍ത്ത് മിക്‌സിയില്‍ അരയ്ക്കുക. ഈ അരപ്പ് ഉപ്പും തൈരും ചേര്‍ത്തിളക്കുക. ശേഷം ചെമ്മീന്‍ ചേര്‍ത്ത് യോജിപ്പിച്ച് മൂടിവെക്കാം.

തിളയ്ക്കുന്ന വെള്ളത്തിലേക്ക് ബസ്മതി റൈസ്, കറുവാപ്പട്ട, ഗ്രാമ്പൂ, ഏലക്ക, ഉപ്പ് എന്നിവയിട്ട് വേവിക്കുക. നെയ്യ് തൂവി അടച്ചുവെച്ച് ആവി വരുന്നവരെ ചെറുതീയില്‍ അടുപ്പില്‍ തന്നെ വെക്കാം.

Content Highlights: prawns green rice recipe