ചേരുവകള്‍
ബര്‍ഗര്‍ ബണ്‍- നാലെണ്ണം
എഗ്ലെസ് മയൊണൈസ്- നാല് ടേബിള്‍സ്പൂണ്‍
തക്കാളി ചെറുതായി അരിഞ്ഞത്- ഒന്ന്
പച്ചടിച്ചീര അരിഞ്ഞത്- അരക്കപ്പ്
എണ്ണ, ഉപ്പ്, കുരുമുളകുപൊടി- പാകത്തിന്
പനീര്‍- അരക്കപ്പ്
സ്വീറ്റ് കോണ്‍- അരക്കപ്പ്
ചുവന്നമുളക് അരിഞ്ഞത്- ഒരു ടീസ്പൂണ്‍
മല്ലിയില അരിഞ്ഞത്- രണ്ട് ടേബിള്‍സ്പൂണ്‍
റൊട്ടിപ്പൊടി- രണ്ട് ടേബിള്‍സ്പൂണ്‍
കോണ്‍ഫ്ളോര്‍- ഒരു ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഫില്ലിങിന്
പനീര്‍, സ്വീറ്റ് കോണ്‍, ചുവന്ന മുളക്, കോണ്‍ഫ്ളോര്‍ എന്നിവ ഒരു ബൗളില്‍ ഇട്ട് നന്നായി മിക്സ് ചെയ്യുക. ഇത് കട്ലറ്റിന്റെ ആകൃതിയില്‍ പരത്തി റൊട്ടിപ്പൊടിയില്‍ മുക്കി പൊരിച്ചെടുക്കുക.
ബര്‍ഗറിന്
ബര്‍ഗര്‍ ബണ്‍ രണ്ടായി മുറിച്ച് ടോസ്റ്റ് ചെയ്ത് എടുക്കുക. ഒരു പകുതിയില്‍ മുന്‍പേ തയ്യാറാക്കിയ കട്ലറ്റ് വയ്ക്കുക. മറ്റേ പകുതിയില്‍ മയൊണൈസ്, തക്കാളി, സവാള, കോളിഫ്ളവര്‍, ആവശ്യത്തിന് ഉപ്പ്, കുരുമുളകുപൊടി എന്നിവ വെച്ച് മറ്റേ പകുതിയും ചേര്‍ത്ത് സാന്ഡ്വിച്ച് ആക്കുക. ഇത് ടൊമാറ്റോ സോസും ചേര്‍ത്ത് വിളമ്പാം.
Content Highlights: paneer corn burger, food