മാമ്പഴം ധാരാളമായി ലഭിക്കുന്ന കാലമാണിത്. നല്ല പുളിയും മധുരവുമുള്ള മാമ്പഴം ലഭിച്ചാല്‍ ഈ കറി തയ്യാറാക്കാം. 

ചേരുവകള്‍

  1. മാമ്പഴം -5 എണ്ണം 
  2. വറ്റല്‍ മുളക് അല്പം എണ്ണയില്‍ വറുത്തത് - 5 എണ്ണം 
  3. പച്ചമുളക്  - 2 എണ്ണം 
  4. ശര്‍ക്കര -  ആവശ്യത്തിന് 
  5. വെളുത്തുള്ളി അല്ലി - 2 എണ്ണം 
  6. ഉപ്പ് - ആവശ്യത്തിന്
  7. കടുക് , കറിവേപ്പില , നെയ്യ് താളിക്കാന്‍ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മാമ്പഴത്തിന്റെ തൊലി എടുത്തു മാറ്റുക..തൊലി നന്നായി കൈ കൊണ്ട് ഞെരടി അതിന്നു കിട്ടാവുന്നത്ര ജ്യൂസ് എടുക്കുക ( നല്ല നാരുള്ള മാമ്പഴമാണെങ്കില്‍ തൊലി കൈ കൊണ്ട് പിഴിഞ്ഞാല്‍ നല്ല ജ്യൂസ് കിട്ടും )..
ഇനി ഈ ജ്യൂസ് ഇല്‍ മാമ്പഴം ചേര്‍ത്ത് ചെറുതായി ഒന്ന് കൈ കൊണ്ട് തന്നെ ഉടയ്ക്കുക ശേഷം ഉപ്പ് ചേര്‍ക്കാം.
ശര്‍ക്കര ചീവി അരക്കപ് വെള്ളത്തില്‍ ഇളക്കി അലിയിപ്പിക്കുക.. ചൂടാക്കേണ്ടതില്ല... ഇത് അരിച്ചു കരട് കളഞ്ഞ് മാമ്പഴത്തില്‍ ചേര്‍ക്കുക. ഇനി വറുത്ത വറ്റല്‍മുളകും പച്ചമുളകും വെളുത്തുള്ളിയും നന്നായി അരയ്ക്കുക. ഈ അരപ്പ് മാമ്പഴക്കൂട്ടില്‍ ചേര്‍ക്കാം.എല്ലാം നന്നായി മിക്‌സ് ചെയ്യുക 
കടുകും കറിവേപ്പിലയും നെയ്യില്‍ താളിച്ചു മീതെ ഒഴിക്കാം ... നല്ല സ്വാദിഷ്ടമായ മാമ്പഴ കറി തയ്യാര്‍  

Content Highlights: Mango curry recipe