ഴുതന അല്ലെങ്കില്‍ കത്തിരിക്ക കൊണ്ട് തയ്യാറാക്കാവുന്ന കൊങ്കിണി വിഭവമാണ് സഘ്‌ളേ. കത്തിരിക്ക മുഴുവനോടെ മസാല നിറച്ചാണ് ഇത് തയ്യാറാക്കുന്നത്

ചേരുവകള്‍

  1. കത്തിരിക്ക ചെറുത്  - 6 to 7
  2. സവാള   - 2 വലുത്
  3. ഇഞ്ചി  - ഒന്നര ടീസ്പൂണ്‍ 
  4. തേങ്ങ  - 1 കപ്പ്
  5. മല്ലി   -2 ടീസ്പൂണ്‍
  6. ഉഴുന്ന്   - ഒന്നര ടീസ്പൂണ്‍
  7. വറ്റല്‍ മുളക്  - 12 എണ്ണം
  8. വാളന്‍പുളി  - ഒരു കുഞ്ഞ് കഷ്ണം
  9. കടുക്, - 3 to 4 ടീസ്പൂണ്‍ വെളിച്ചെണ്ണ
  10. ഉപ്പ് -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കത്തിരിക്ക തണ്ട് മുറിച് എന്നാല്‍ ഞെട്ട് കളയാതെ എടുക്കുക...ഇതിന് ഞെട്ട് വരെ രണ്ട് വെട്ട് ഇട്ടു തുറക്കാന്‍ പറ്റുന്ന രീതിയില്‍ മുറിക്കുക.., (, മുറിഞ്ഞു പോവാതെ )
ഇത് ഒരു മണിക്കൂര്‍ വെള്ളത്തിലിട്ടു വെയ്ക്കുക..മല്ലി, ഉഴുന്ന് മുളക് എന്നിവ അല്പം എണ്ണ ചൂടാക്കി ചുവക്കെ വറുക്കുക.ഇതും തേങ്ങയും പുളിയും അല്പം തരുതരുപ്പായി അധികം വെള്ളം  ചേര്‍ക്കാതെ അരച്ചെടുക്കുക.

സവാള കുനുകുനാ അരിയുക..മൂന്നിലൊരു ഭാഗം സവാള, ഈ അരപ്പില്‍ ചേര്‍ക്കുക.ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കാം .ഇനി ഈ അരപ്പ് കത്തിരിക്കകയ്ക്കകത്തു നിറക്കാം...
ബാക്കി വന്ന അരപ്പ് മാറ്റി വെയ്ക്കാം...ഇനി ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് താളിച്ചു ഇഞ്ചി ചേര്‍ത്ത് വഴറ്റാം.ബാക്കി സവാള ചേര്‍ത്ത് ചുവന്നു വരുന്ന വരെ വറുക്കുക.

ഇനി കത്തിരിക്ക ഓരോന്നായി നിരത്തി വെയ്ക്കാം..ബാക്കിയുള്ള അരപ്പും, അരക്കപ്പ്‌ വെള്ളവുമൊഴിച്ചു സാവധാനം ഇളക്കി, അടച്ചു വെച്ച് ചെറുതീയില്‍ പാകം ചെയ്യുക..ഇടയ്ക്ക് ഒന്ന് എല്ലാ കത്തിരിക്കകളും തിരിച്ചും മറിച്ചും ഇടുക.വെള്ളം  വറ്റി ചാറ് കുറുകി കത്തിരിക്ക വെന്ത് വരുമ്പോള്‍ വാങ്ങി വെയ്ക്കാം..

Content Highlights: Kathirka sangale dish recipe