കീറ്റോ, വീഗന്‍ ഡയറ്റുകള്‍ പിന്തുടരുന്നവര്‍ക്കും വെജിറ്റേറിയന്‍സിനും ഒരുപോലെ ഇഷ്ടപ്പെടുന്ന കീറ്റോ ഫ്രൈഡ് റൈസ് തയ്യാറാക്കാം. വളരെ കുറഞ്ഞ ചേരുവകകള്‍ ചേര്‍ത്ത് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഫ്രൈഡ് റൈസ് ആണിത്.
 
ആവശ്യമുള്ള സാധനങ്ങള്‍
 
കോളിഫ്‌ളവര്‍(ചെറുതായി അരിഞ്ഞത്) -രണ്ടെണ്ണം
ഒലിവ് ഓയില്‍ -രണ്ട് ടേബിള്‍ സ്പൂണ്‍
ബീന്‍സ് -200 ഗ്രാം
സവാള -250 ഗ്രാം
ബ്രൊക്കോളി -250 ഗ്രാം
കക്കരിക്ക -200 ഗ്രാം
ഉപ്പ് -ആവശ്യത്തിന്
കുരുമുളക് -ഒരു ടീസ്പൂണ്‍
സോയ സോസ് -ഒരു ടീസ്പൂണ്‍
വിനാഗിരി -ഒരു ടീസ്പൂണ്‍
 
തയ്യാറാക്കുന്ന വിധം
 
സവാള, ബ്രോക്കോളി, കക്കരി, ബീന്‍സ് എന്നിവ അരിഞ്ഞുവെക്കുക.
ഒരു സോസ്ഫാന്‍ എടുത്ത് അതിലേക്ക് ഒലിവ് ഓയില്‍ ഒഴിച്ചശേഷം പച്ചക്കറികളെല്ലാം അതിലേക്ക് ചേര്‍ത്ത് ചെറുതീയില്‍നന്നായി വഴറ്റി എടുക്കുക. ഇതിലേക്ക് ഉപ്പ്, കുരുമുളക്, വിനാഗിരി, സോയാ സോസ് എന്നിവ ചേര്‍ക്കുക. ഈ പച്ചക്കറികളെല്ലാം വെന്തശേഷം പൊടിപോലെ അരിഞ്ഞെടുത്ത കോളിഫ്‌ളവര്‍ ചേര്‍ക്കുക. കോളിഫ്‌ളവര്‍ കൂടി വെന്തു കഴിഞ്ഞ കീറ്റോ ഫ്രൈഡ് റൈസ് തയ്യാറായി കഴിഞ്ഞു. 
 
Content highlights: easy keto fried rice recipe