ചൂടുകാലത്ത് ആരോഗ്യത്തിന് ഉത്തമമാണ് തൈര്സാദം. തമിഴ്നാട്ടിലെ ഇഷ്ടവിഭവത്തിന് ഇപ്പോൾ ചൂടുകൂടുന്ന കേരളത്തിലും ഡിമാന്റ് ഏറുകയാണ്.

ചേരുവകള്‍ 

  1. ബസ്മതി അരി - 1 കപ്പ് 
  2. തൈര് (തീരെ പുളിയില്ലാത്തത്) - 3 കപ്പ് 
  3. നെയ്യ് അല്ലെങ്കില്‍ വെണ്ണ - 1 ടേബിള്‍സ്പൂണ്‍ 
  4. കാരറ്റ് (ചെറുതായി അരിഞ്ഞത്) - 1 ടേബിള്‍സ്പൂണ്‍
  5. മല്ലിയില (ചെറുതായി അരിഞ്ഞത്) - 1 ടേബിള്‍സ്പൂണ്‍ 
  6. വെള്ളരിക്ക (ചെറുതായി അരിഞ്ഞത്) - 1 ടേബിള്‍സ്പൂണ്‍ 
  7. ഇഞ്ചി (ചെറുതായി അരിഞ്ഞത്) - അര ടേബിള്‍സ്പൂണ്‍
  8. ചുവന്നുള്ളി (ചെറുതായി അരിഞ്ഞത്) - അര ടേബിള്‍സ്പൂണ്‍
  9. കടുക് - അര ടീസ്പൂണ്‍ 
  10. ഉഴുന്ന് - 1 ടീസ്പൂണ്‍ 
  11. കടല പരിപ്പ് - 1 ടീസ്പൂണ്‍ 
  12. കുരുമുളക് - 1 ടീസ്പൂണ്‍ 
  13. ജീരകം - 1 ടീസ്പൂണ്‍ 
  14. വറ്റല്‍മുളക് - 1 
  15. കറിവേപ്പില - ആവശ്യത്തിന്
  16. കായപ്പൊടി  -1 നുള്ള് 

തയ്യാറാക്കുന്ന വിധം 

ഒരു കപ്പ് അരി 1 കപ്പ് വെള്ളം ഉപയോഗിച്ച് ഉപ്പു കൂടി ചേര്‍ത്ത് വേവിക്കുക. വേവിച്ചെടുത്ത ചോറ് നന്നായി ഉടച്ചെടുക്കുക. ചോറ് ചൂടാറിക്കഴിഞ്ഞാല്‍ തൈര് ചേര്‍ത്ത് വീണ്ടും മിക്‌സ് ചെയ്യുക. ഇതിലേക്ക് കാരറ്റ്, മല്ലിയില, വെള്ളരിക്ക, ഇഞ്ചി, ചുവന്നുള്ളി എന്നിവ ചേര്‍ത്തിളക്കുക. അവസാനം ഒരു നുള്ള് കായപ്പൊടി കൂടി ചേര്‍ത്ത് നന്നായി ഇളക്കി ചേര്‍ക്കുക. നെയ്യ്/ വെണ്ണ ഇത് പാനില്‍ ചൂടാക്കികടുകിട്ട് പൊട്ടിച്ച ശേഷം ജീരകം, കുരുമുളക്, ഉഴുന്ന് പരിപ്പ്, കടല പരിപ്പ് എന്നിവ ചേര്‍ക്കുക.വറ്റല്‍മുളകും കറിവേപ്പിലയും കൂടിയിട്ട് മൂപ്പിച്ചെടുക്കുക. ഇത് ചോറിന് മുകളിലേക്ക് ചേര്‍ക്കുക. 

Content Highlights: Curd rice Recipe