ചൂടുകാലത്ത് സാലഡുകള്‍ മികച്ച ഭക്ഷണമാണ്. ഇന്ന് ചിക്കന്‍ സാലഡ് തയ്യാറാക്കിയാലോ

ചേരുവകള്‍

 1. ചിക്കന്‍ ബ്രെസ്റ്റ്- 50ഗ്രാം ( ആവശ്യമെങ്കില്‍ ചിക്കന്‍ കഷണങ്ങളാക്കാം)
 2. കുതിര്‍ത്ത വെള്ളക്കടല- ഒരു കപ്പ്
 3. ബെല്‍പെപ്പര്‍- ഒന്ന്, ചെറുതായി അരിഞ്ഞത്
 4. ചീസ്- അര കപ്പ്
 5. ലെമണ്‍ജൂസ്- മൂന്ന് ടീസ്പൂണ്‍
 6. ഇല കാബേജ് നുറുക്കിയത്- ആവശ്യത്തിന്
 7. ഉപ്പ്- പാകത്തിന്
 8. വെര്‍ജിന്‍ ഒലീവ് ഓയില്‍- രണ്ട് ടീസ്പൂണ്‍
 9. ബ്ലാക്ക് ഒലീവ്- ഒരു പിടി
 10. തക്കാളി അരിഞ്ഞത്- ഒന്ന്
 11. കുരുമുളക്‌പൊടി- ഒരു നുള്ള്
 12. സവാള- അരിഞ്ഞ്ത്- ഒന്ന്
 13. വെള്ളരി, ഉടച്ചത്- ഒന്ന്

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ കഴുകി വൃത്തിയാക്കിയ ചിക്കന്‍ ബ്രെസ്റ്റ് ഇടുക. മീഡിയം ഫ്‌ളേമില്‍ രണ്ട് വശവും തിരിച്ചും മറിച്ചുമിട്ട് വേവിക്കുക. ശേഷം വെള്ളക്കടല, ബെല്‍പെപ്പര്‍, ബ്ലാക്ക് ഒലീവ്‌സ് ഇവ കുരുമുളക് പൊടിയും ഉപ്പും ചേര്‍ത്ത് വഴറ്റി എടുക്കാം. ചിക്കന്‍ തണുത്ത് കഴിഞ്ഞാല്‍ ഈ ചേരുവ അതിലേയ്ക്ക് ചേര്‍ക്കുക. ഇനി ചീസ്, സവാള, വെള്ളരി, ഒലീവ് ഓയില്‍ എന്നിവയും ചേര്‍ക്കാം. നാരങ്ങാനീരും ചേര്‍ത്ത് നന്നായി ഇളക്കി കഴിക്കാം.

Content Highlights: Chicken Salad