ഇരുമ്പന്‍ പുളി, പുളിഞ്ചിക്ക, ബിലുമ്പി എന്ന പേരില്‍ അറിയപ്പെടുന്ന് ഈ വിരുതന്‍ കറികളില്‍ ചേര്‍ക്കാനും, രുചികരമായ അച്ചാറിടാനും നല്ലതാണ്. ഇരുമ്പന്‍പുളി കൊണ്ട് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഇരുമ്പന്‍ പുളി ഗൊജ്ജു പരിചയപ്പെടാം

ചേരുവകള്‍

ഇരുമ്പന്‍പുളി   - 4-5എണ്ണം 
സവാള        - 1 ഇടത്തരം 
പച്ചമുളക്      - 2-4
വറ്റല്‍മുളക് അല്പം എണ്ണയില്‍ വറുത്തത്  2-3 
വെളിച്ചെണ്ണ   - 1 ടീസ്പൂണ്‍ 
ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഇരുമ്പന്‍പുളി അല്പം വെള്ളമൊഴിച്ചു സോഫ്റ്റ് ആവുന്ന വരെ  മുഴുവനോടെ വേവിയ്ക്കുക. സവാള ചെറുതായി അരിഞ്ഞതിലോട്ടു പച്ചമുളകും ഉപ്പും വറ്റല്‍മുളകും ചേര്‍ത്ത് നന്നായി ഞെരടുക.
ഇതിലേക്ക് വേവിച്ചു വെച്ച ഇരുമ്പന്‍പുളി ചേര്‍ത്ത് നന്നായി ഉടയ്ക്കുക.
വേവിയ്ക്കാനെടുത്ത വെള്ളവും അല്പം ചേര്‍ക്കാം. നന്നായി ഇളക്കി മീതെ വെളിച്ചെണ്ണ തൂവാം.

Content Highlights: Bilumbi gojju recipe