ചോറിനൊപ്പം എന്തെങ്കിലും ഫ്രൈ ചെയ്തതു കൂടിയുണ്ടെങ്കിൽ കുശാലാവും. വെണ്ടക്ക ഫ്രൈ ഇഷ്ടമുള്ളവർ ധാരാളമുണ്ട്. സ്ഥിരം തയ്യാറാക്കുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായി ആന്ധ്ര സ്റ്റൈലിൽ വെണ്ടക്ക ഫ്രൈ ചെയ്തെടുത്താലോ?

ചേരുവകൾ

വെണ്ടക്ക- 500 ​ഗ്രാം
വെളിച്ചെണ്ണ- വറുക്കാൻ ആവശ്യത്തിന്
ജീരകം - രണ്ടു ടേബിൾ സ്പൂൺ
മല്ലി- രണ്ടു ടേബിൾ സ്പൂൺ
പീനട്ട്- 2 ടീസ്പൂൺ
ചനാ ദാൽ- 1 ടേബിൾ സ്പൂൺ
ചുവന്ന മുളക്- 7
വെളുത്തുള്ളി ചതച്ചത്- 1 ടേബിൾ സ്പൂൺ
തേങ്ങ ചിരവിയത്- 1 ടേബിൾ സ്പൂൺ
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാനെടുത്ത് ജീരകവും മല്ലിയും പീനട്ടും ചനാ ദാലും ചുവന്ന മുളകും റോസ്റ്റ് ചെയ്തെടുക്കുക. ഇതു തണുത്തതിനുശേഷം പൊടിക്കുക. ഇതിലേക്ക് ഉപ്പും തേങ്ങ ചിരവിയതും ചതച്ച വെളുത്തുള്ളിയും ചേർത്ത് മിക്സ് ചെയ്യുക. ഒരു പാത്രത്തിൽ വറുക്കാനാവശ്യമായ എണ്ണയൊഴിക്കുക. ചൂടായിക്കഴിയുമ്പോൾ വെണ്ടയ്ക്ക നീളത്തിൽ അരിഞ്ഞെടുത്തത് വറുത്തെടുക്കുക. ഇനി വെണ്ടക്ക ഒരു ബൗളിലേക്കു മാറ്റി അതിനു മുകളിൽ നേരത്തേ പൊടിച്ചു വച്ച മസാല ചേർക്കുക. നന്നായി മിക്സ് ചെയ്തതിനു ശേഷം ആവശ്യാനുസരണം വിളമ്പാം. 

Content Highlights: Andhra style okra fry