ബ്രെഡ് വെറുതെ കഴിക്കുന്നതിലും ടോസ്റ്റ് ചെയ്ത് കഴിക്കാനാണ് എല്ലാവര്‍ക്കും താല്‍പര്യം. ബ്രെഡിന്റെ കൂടെ പഴം കൂടി മിക്‌സ് ചെയ്ത് ഒരു ടോസ്റ്റ് ഉണ്ടാക്കി നോക്കിയാലോ? വാനില ബനാന ബ്രഡ് ടോസ്റ്റ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍ :

നേന്ത്രപ്പഴം - 2 എണ്ണം

നെയ്യ് - 3 ടീസ്പൂണ്‍

ബ്രെഡ് - 12 സ്ലൈസ്

വെള്ളം - 6 ടീസ്പൂണ്‍

മുട്ട - 2 എണ്ണം

പഞ്ചസാര - അര കപ്പ് (പൊടിച്ചത് )

വാനില എസ്സെന്‍സ് - കാല്‍ ടീസ്പൂണ്‍

റസ്‌ക് - 4 എണ്ണം

തയ്യാറാക്കുന്ന വിധം :

നേന്ത്രപ്പഴം 12 കഷണങ്ങള്‍ ആയി മുറിക്കുക. ഈ കഷണങ്ങള്‍ നെയ്യില്‍ വഴറ്റുക. ശേഷം ബ്രെഡിന്റെ വെളുത്ത ഭാഗം മാത്രം എടുത്ത് വെള്ളം ഒഴിച്ച് മിക്‌സ് ചെയ്യുക. അടുത്തതായി മുട്ട പൊട്ടിച്ച് അതിലേക്കു പഞ്ചസാര പൊടിച്ചത്, വാനില എസ്സെന്‍സ് എന്നിവ ചേര്‍ത്തു യോജിപ്പിക്കുക. റസ്‌ക് മിക്‌സിയില്‍ ഇട്ടു പൊടിച്ചുവെക്കുക. മിക്‌സ് ചെയ്ത ബ്രെഡ് ഇഷ്ടമുള്ള ഷേപ്പിലാക്കി അതിലേക്ക് പഴം വെച്ച് കവര്‍ ചെയ്യുക. പിന്നീട് തയ്യാറാക്കി വെച്ച മുട്ടയില്‍ മുക്കി, റസ്‌ക് പൊടിയില്‍ ഒന്ന് ഇളക്കി എണ്ണയില്‍ വറുത്ത് കോരുക.

 

Content Highlight: vanila banana bread toast recipe