ഇളനിര് കൊണ്ടുള്ള പായസവും ഐസ്‌ക്രീമും ഏവര്‍ക്കും സുപരിചിതമാണ്. ഇത് ഉപയോഗിച്ചു കൊണ്ടുള്ള രണ്ട് ലെയര്‍ പുഡ്ഡിങ്ങ് പരിചയപ്പെടാം

ചേരുവകള്‍

  1. ഇളനീര്‍-2 കഴമ്പുള്ളത്. (1കപ്പെങ്കിലും )
  2. ചൈനാഗ്രാസ് - 10 ഗ്രാം
  3. പഞ്ചസാര - മുക്കാല്‍ കപ്പ്
  4. പാല്‍ - അര ലിറ്റര്‍ (ഒരു പാക്കറ്റ്)
  5. വെള്ളം / ഇളനീര്‍ വെള്ളം -ഒന്നര കപ്പ്  (ചൈനാഗ്രാസ് ഉരുക്കാന്‍ ) .
  6. ഇളനീര്‍ വെള്ളം ഗ്ലാസ് ലെയറിന് - ഒന്നര കപ്പ്.
  7. കണ്ടന്‍സ്ഡ് മില്‍ക് - അര കപ്പ് ( ഉണ്ടെങ്കില്‍, ഇല്ലെങ്കി കുറച്ചു കൂടി പഞ്ചസാര ചേര്‍ക്കാം.) പുഡിംഗിന് മധുരം വേണം.
  8. വാനില - അര ടീസ്പൂണ്‍.

തയ്യാറാക്കുന്ന വിധം

ആദ്യം ചൈനാഗ്രാസ് കഴുകി ഒന്നര കപ്പ് വെള്ളത്തില്‍ ഉരുക്കുക ഇളനീര്‍ കഴമ്പ് നന്നായരച്ച് വെക്കുക., പാലില്‍ അരകപ്പ് പഞ്ചസാരയും കണ്ടന്‍സ്ഡ് മില്‍ക്കും ചേര്‍ത്ത് തിളപ്പിക്കുക.ശേഷം അരച്ച കഴമ്പ് ചേര്‍ക്കാം. വാനിലയും. ഒന്നര കപ്പ് ഇള നീര്‍ വെള്ളത്തിലേക്ക്ഉരുക്കിയ ചൈനാഗ്രാസ് കാല്‍ ഭാഗം ചൂടോടെ ചേര്‍ത്തിളക്കി ഒരു മോള്‍ഡില്‍ ഒഴിച്ച്  വെക്കുക , ആറിത്തുടങ്ങിയാല്‍ ഫ്രിഡ്ജില്‍ അല്പനേരം വെച്ച് സെറ്റായ ശേഷം ബാക്കി ചൈനാഗ്രാസിലേക്ക്  പാല്‍ ഇളനീര്‍ മിശ്രിതം ചേര്‍ത്ത് ഗ്ലാസ് പുഡിംഗിനു മുകളിലേക്ക് പതുക്കെ ഒഴിച്ച് കൊടുക്കാം. ശേഷം വീണ്ടും ഫ്രിഡ്ജില്‍ വെച്ച് സെറ്റ് ചെയ്ത ശേഷം , ഒരു കത്തികൊണ്ട് അരികിലൂടെ ഒന്നോടിച്ച് ഇളക്കി ,ഒരു പ്ലേറ്റിലേക്ക് കമിഴ്ത്തുക.

Content Highlights: Tender coconut pudding recipe