സാധാരണ അടയല്ല, കുട്ടികള്‍ക്കിഷ്ടമാകുന്ന സ്‌മൈലി ചെറുപയര്‍ അട തയ്യാറാക്കിയാലോ

ചേരുവകള്‍

  1. മുളപ്പിച്ച ചെറുപയര്‍ പുഴുങ്ങിയത്- രണ്ട് കപ്പ്
  2. കരിപ്പെട്ടി- ഒരു കപ്പ്
  3. അരിപ്പൊടി- മൂന്ന് ടീസ്പൂണ്‍
  4. റാഗിപ്പൊടി- രണ്ട് കപ്പ്
  5. പഞ്ചസാര- രണ്ട് ടീസ്പൂണ്‍
  6. ഏലയ്ക്ക- രണ്ടെണ്ണം
  7. കശുവണ്ടി നുറുക്കിയത്- 10 എണ്ണം
  8. കശുവണ്ടി, മുന്തിരി- അലങ്കരിക്കാന്‍

തയ്യാറാക്കുന്ന വിധം

പഴുങ്ങിയ ചെറുപയര്‍ നന്നായി ഉടച്ചെടുക്കുക. അതില്‍ കരിപ്പെട്ടി, അരിപ്പൊടി, റാഗിപ്പൊടി, പഞ്ചസാര, ഏലയ്ക്ക, കശുവണ്ടി എന്നിവ ചേര്‍ത്തിളക്കി ചപ്പാത്തിമാവിന്റെ പരുവത്തിലാക്കുക. ഇത് ചെറിയ വട്ടങ്ങളാക്കി പരത്തി ആവിയില്‍ വേവിച്ചെടുക്കുക. കശുവണ്ടി, ഉണക്കമുന്തിരി എന്നിവ ഉപയോഗിച്ച് കണ്ണും വായയും വച്ച് ഭംഗിയുള്ള പാത്രങ്ങളില്‍ വിളമ്പാം. കുട്ടികള്‍ക്കിഷ്ടമുള്ള മൃഗങ്ങളുടെ രൂപവും നല്‍കാം. ഇതിനായി പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കാം.

കൂടുതല്‍ പാചകക്കുറിപ്പുകളറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: Smiley cherupayar healthy ada for kids