കുല്‍ഫി ഇഷ്ടമില്ലാത്ത ഭക്ഷണപ്രേമികള്‍ കുറവാണ്. മഴയാണെങ്കിലും ഇടയ്‌ക്കൊരു കുല്‍ഫി കഴിക്കുന്നത് ഒരു ഹരം തന്നെയാണ്. റോസ് ഫ്‌ളേവറിലുള്ള കിടിലന്‍ കുല്‍ഫി തയ്യാറാക്കാം

ചേരുവകള്‍:

1. പാല്‍ - 2 കപ്പ്

2. പഞ്ചസാര - 3 ടേബിള്‍ സ്പൂണ്‍

3. റോസ് സിറപ്പ് - 3 ടേബിള്‍ സ്പൂണ്‍

4. കണ്ടെന്‍സ്ഡ് മില്‍ക്ക്- 2 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം:

രണ്ടുകപ്പ് പാല്‍ നന്നായി തിളപ്പിച്ച് ഒന്ന് കുറുകിവരുന്നതുവരെ ഇളക്കുക. ഇതിലേക്ക് പഞ്ചസാരയും കണ്ടെന്‍സ്ഡ് മില്‍ക്കും ഒഴിച്ച് രണ്ടുമൂന്ന് മിനിറ്റ് നന്നായി ഇളക്കുക. നന്നായി ചൂടാറിയതിന് ശേഷം റോസ് സിറപ്പ് ഒഴിച്ച് ഇളക്കുക. കുല്‍ഫി മോള്‍ഡില്‍ ഒഴിച്ച് എട്ട് മണിക്കൂര്‍ ഫ്രീസറില്‍ വച്ചതിന് ശേഷം എടുക്കുക. നല്ല രുചിയൂറും റോസ് കുല്‍ഫി തയ്യാര്‍. കുല്‍ഫി മോള്‍ഡ് വെള്ളത്തില്‍ ഒരു മിനിറ്റ് വച്ചാല്‍ പെട്ടെന്ന് വിട്ടുകിട്ടും.

Content Highlights: rose kulfi prepartion