വീട്ടിൽ ബാക്കിയാവുന്ന ചോറിനെ ഒരു കിടിലൻ സ്നാക്സായി മാറ്റിയാലോ? റൈസ് പാറ്റീസ് തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്. 

ചേരുവകൾ

1. ബാക്കിയാവുന്ന ചോറ് - ഒരു കപ്പ്

2. സവാള കൊത്തിയരിഞ്ഞത് - ഒരു സവാള

3. പച്ചമുളക് അരിഞ്ഞത് - മൂെന്നണ്ണം

4. ഇഞ്ചി അരിഞ്ഞത് - ഒരു ചെറിയ കഷണം

5. പുഴുങ്ങിയ ഉരുളക്കിഴങ്ങ് - ഒന്ന്‌ (ഓപ്ഷണൽ)

6. കടലപ്പൊടി - മൂന്ന്‌ ടേബിൾസ്പൂൺ

7. അരിപ്പൊടി -ഒരു ടീസ്പൂൺ

8. മല്ലിയില അരിഞ്ഞത് - രണ്ട്‌ ടേബിൾസ്പൂൺ

9. മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ

10. മല്ലിപ്പൊടി - കാൽ ടീസ്പൂൺ

11. കായപ്പൊടി - കാൽ ടീസ്പൂൺ

12. ഉപ്പ് - ആവശ്യത്തിന്

13. ചെറുനാരങ്ങാനീര് - രണ്ട്‌ ടേബിൾസ്പൂൺ

14. ഗരംമസാല - ഒരു നുള്ള് (ഓപ്‌ഷണൽ)

തയ്യാറാക്കുന്ന വിധം

എല്ലാ ചേരുവകളും ഒരു ബൗളിൽ ഇട്ട്‌ കുഴയ്ക്കുക. ശേഷം കുറേശ്ശെ ഉരുളകളാക്കി കൈയിലെടുത്ത്‌ ചെറുതായി പ്രസ്സ് ചെയ്‌തെടുക്കുക. തവയിൽ കുറച്ച്‌ എണ്ണയൊഴിച്ച്‌ ഷാലോ ഫ്രൈ ചെയ്യുക. ഒരു സൈഡ് ക്രിസ്പ് അയാൽ മറുഭാഗം തിരിച്ചിടുക. ആവശ്യമെങ്കിൽ കുറച്ചു എണ്ണയും ചേർക്കുക. ക്രിസ്പി ആയാൽ തക്കാളി സോസിന്റെ കൂടെയോ പുതിന ചട്ണിക്ക് ഒപ്പമോ സെർവ് ചെയ്യാം.

കടലപ്പൊടിയില്ലെങ്കിൽ വെറും അരിപ്പൊടി ഉപയോഗിക്കാം, മൈദ-അരിപ്പൊടി മിക്സും ഉപയോഗിക്കാം.

Content Highlights: rice patties recipe