മദാന്‍ ദിനത്തില്‍ വ്യത്യസ്തമായ വിഭവങ്ങള്‍ ഒരുക്കിയാലോ, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന ചീസി ചിക്കന്‍ പാക്കെറ്റ്‌സ് പരീക്ഷിക്കാം

ചേരുവകള്‍

ചിക്കന്‍ കൂട്ടിന്

 1. ബോണ്‍ലെസ് ചിക്കന്‍ ചെറുതായി മുറിച്ചത്- ഒരു കപ്പ്
 2. മുളക് ചതച്ചത്- ഒരു ടേബിള്‍ സ്പൂണ്‍
 3. തണ്ടൂരി ടിക്ക മസാല പൗഡര്‍- ഒരു ടീസ്പൂണ്‍
 4. വിനാഗിരി- ഒരു ടേബിള്‍ സ്പൂണ്‍
 5. കുരുമുളക്‌പൊടി- അര ടീസ്പൂണ്‍
 6. മല്ലിപ്പൊടി- അര ടീസ്പൂണ്‍
 7. വെളുത്തുള്ളി ചതച്ചത്- ഒരു ടീസ്പൂണ്‍
 8. ഓറഞ്ച് ഫുഡ് കളര്‍- ആവശ്യത്തിന്
 9. തൈര്- അരക്കപ്പ്
 10. ഉപ്പ്- ആവശ്യത്തിന്

 പാക്കെറ്റ്‌​ തയ്യാറാക്കാന്‍

 1. ബട്ടര്‍- രണ്ട് ടേബിള്‍ സ്പൂണ്‍
 2. മൈദ- ഒരു ടേബിള്‍ സ്പൂണ്‍
 3. പാല്‍- മുക്കാല്‍ കപ്പ്
 4. ഉപ്പ്- അര ടീസ്പൂണ്‍
 5. കുരുമുളക് പൊടി- അര ടീസ്പൂണ്‍
 6. ഒറിഗാനോ- അര ടീസ്പൂണ്‍
 7. മൊസറെല്ല ചീസ്- അര ടേബിള്‍ സ്പൂണ്‍
 8. ഫ്രഷ് ക്രീം- കാല്‍ കപ്പ്
 9. സമൂസ് ലീവ്‌സ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചിക്കന്‍ കൂട്ടിനുള്ള ചേരുവകളെല്ലാം ഒന്നിച്ച് മികസ് ചെയ്ത് അരമണിക്കൂര്‍ മാറ്റി വയ്ക്കുക. ഇനി പാനില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ എണ്ണയോഴിച്ച് ഈ കൂട്ട് അതില്‍ ചേര്‍ത്തിളക്കി അടച്ചു വച്ച് നന്നായി ഡ്രൈ ആകുന്നതുവരെ വേവിക്കുക. 

ഇനി പാക്കറ്റ് തയ്യാറാക്കാം. പാന്‍ ചൂടാകുമ്പോള്‍ ബട്ടര്‍ ഒഴിക്കുക. അതിലേക്ക് തീ കുറച്ചു വച്ച് മൈദ ചേര്‍ക്കണം. ഇനി പാല്‍ ചേര്‍ക്കാം. ഇതിലേക്ക് ഉപ്പും കുരുമുളക്‌പൊടിയും ഒറിഗാനോയും ചേര്‍ത്തിളക്കി കുറുക്കി എടുക്കാം ചീസും ക്രീമും ചേര്‍ത്ത് ഇളക്കാം. 

ഇനി രണ്ട് സമൂസാ ലീവസ് ക്രോസ് ആയി വച്ച് നടുവില്‍ ചിക്കന്‍ കൂട്ടും വച്ച് പായ്ക്കറ്റു പോലെ മടക്കുക. പായ്ക്കറ്റിനായി തയ്യാറാക്കിയ മൈദക്കൂട്ട് കൊണ്ട് ഇത് കവര്‍ ചെയ്യണം. ഇനി വെളിച്ചെണ്ണയില്‍ വറുത്തുകോരാം

Content Highlights: Ramadan special Recipe cheese chicken packets