വേഗത്തില്‍ തയ്യാറാക്കാവുന്ന ചില്ലി ചീസ് ടോസ്റ്റ് തയ്യാറാക്കിയാലോ

ചേരുവകള്‍

  1. ചീസ്- അര കപ്പ്
  2. ബ്രെഡ് സ്ലൈസ്- നാല്
  3. പച്ചമുളക്, ചെറുതായി അരിഞ്ഞത്- ഒന്ന്
  4. വെളുത്തുള്ളി ചെറുതായി അരിഞ്ഞത്- രണ്ട്
  5. ബട്ടര്‍- രണ്ട് ടേബിള്‍സ്പൂണ്‍
  6. ചില്ലി ഫ്‌ളേക്‌സ്- അര ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഒരു ബൗളില്‍ വെളുത്തുള്ളി, പച്ചമുളക്, ബട്ടര്‍ എന്നിവ ഇട്ട് നന്നായി ഇളക്കിയോജിപ്പിക്കുക.  ഈ മിശ്രിതം ബ്രെഡ് സ്ലൈസുകള്‍ക്ക് മുകളില്‍ പുരട്ടുക. ഇതിന് മുകളില്‍ ചീസ് പുരട്ടാം. ഇനി ചില്ലി ഫ്‌ളേക്‌സ് വിതറാം. ശേഷം ഓവന്‍ 200 ഡിഗ്രി സെല്‍ഷ്യസില്‍ പ്രീഹീറ്റ് ചെയ്ത് ബ്രെഡ് സ്ലൈസ് ക്രിസ്പിയാകുന്നതുവരെ അതില്‍ വയ്ക്കാം. ഇനി ഇത് പുറത്തെടുത്ത് ഒരു പാനില്‍ നിരത്തി വയ്ക്കുക. ചെറുതീയില്‍ ചീസ് മെല്‍റ്റാകുന്നതുവരെ വീണ്ടും ചൂടാക്കുക. ചെറു ചൂടോടെ ഇഷ്ടമുള്ള സോസിനൊപ്പം കഴിക്കാം.

Content Highlights: Quick snacks make chilli cheese toast in just 5 minutes