ര്‍ക്ക് ഫ്രം ഹോമില്‍ പണിയെടുത്തു മടുത്താല്‍ ഇടനേരങ്ങളില്‍ കഴിക്കാനുള്ള സ്‌നാക്‌സ് വീട്ടില്‍ തയ്യാറാക്കാം, മസാല പീനട്‌സ് ആയാലോ

ചേരുവകള്‍

  1. വറുത്ത നിലക്കടല- 50 ഗ്രാം
  2. സവാള- ഒന്ന്
  3. തക്കാളി- ഒന്ന്
  4. മല്ലിയില- ഒന്നോ രണ്ടോ തണ്ട്
  5. പച്ചമുളക്- രണ്ടെണ്ണം
  6. ചാട്ട് മസാല- അഞ്ച് ഗ്രാം
  7. ജീരകപ്പൊടി- രണ്ട് ഗ്രാം
  8. ചെറു നാരങ്ങ- ഒന്ന്

തയ്യാറാക്കുന്ന വിധം

സവാളയും പച്ചമുളകും തക്കാളിയും മല്ലിയിലയും ചെറുതായി നുറുക്കി മാറ്റി വയ്ക്കുക. ഇതിലേക്ക് നിലക്കടല ചേര്‍ത്തിളക്കണം. ജീരകപ്പൊടിയും നാരങ്ങാ നീരും ചാട്ട് മസാലയും ഇതിലേക്ക് ചേര്‍ത്ത് ഇളക്കി വിളമ്പാം.

Content Highlights: Quick Peanut Chaat snacks Recipe