രാവിലത്തെ ഭക്ഷണം കഴിക്കാൻ കുസൃതിക്കുരുന്നുകൾ മടികാണിക്കുന്നുണ്ടോ, രുചികരമായതും എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്നതുമായ ഈ വിഭവങ്ങൾ പരീക്ഷിച്ചാലോ
1. വാട്ടർമെലോൺ ചീസ് കെബാബ്
തണ്ണിമത്തനും ചീസും ചേരുന്നതിനാൽ മുതിർന്നവർക്കും ഇത് ഇഷ്ടമാകും.
- ചേരുവകൾ
- തണ്ണിമത്തൻ- കഷണങ്ങളാക്കിയത്
- ഫെറ്റാചീസ്- കഷണങ്ങളാക്കിയത്
- പനീർ- ചെറുതായി മുറിച്ചത്
- മുന്തിരി
- ഒലീവ് ഓയിൽ- ഒരു ടേബിൾസ്പൂൺ
- ഉപ്പ്- പാകത്തിന്
തയ്യാറാക്കുന്ന വിധം
ഭംഗിയുള്ള കഷണങ്ങളാക്കിയ മൂന്നോ നാലോ തണ്ണിമത്തൻ ക്യൂബ്സ് ഒരു പാത്രത്തിൽ നിരത്തി വയ്ക്കുക. ഇനി ഒരോ ടൂത്ത് പിക്കിൽ പനീർക്യൂബ്, ഫെറ്റാ ചീസ്, മുന്തിരി/ചെറി എന്നിവ കോർത്തശേഷം ടൂത്ത് പിക്ക് നിരനിരയായി തണ്ണിമത്തനിൽ കോർത്ത് വയ്ക്കുക. ഒരു തണ്ണിമത്തൻ ക്യൂബിൽ മൂന്നോ നാലോ ടൂത്ത് പിക്കുകൾ വയ്ക്കാം. പനീർക്യൂബ്, ഫെറ്റാ ചീസ്, മുന്തിരി/ചെറി എന്നിവയുടെ ഓർഡറുകൾ മാറ്രി ഭംഗിയാക്കാം. ഒലീവ് ഓയിലും ഉപ്പും ചേർന്ന മിശ്രിതം ഇതിന് മുകളിൽ ബ്രഷ് ചെയ്യാം.
2. എഗ്ഗ് മഫിൻസ്
ചേരുവകൾ
- മുട്ട്- രണ്ട്
- പാൽ- ഒരു ടേബിൾ സ്പൂൺ
- ബേക്കിങ് പൗഡർ- ഒര ടീസ്പൂൺ
- ചീസ്, ഗ്രേറ്റ് ചെയ്തത്- രണ്ട് ടേബിൾ സ്പൂൺ
- ഉപ്പ്- പാകത്തിന്
- ആവശ്യമെങ്കിൽ കാരറ്റ് പോലുള്ള പച്ചക്കറികളോ ആപ്പിൾ പോലുള്ള പഴങ്ങളോ ചെറുതായി അരിഞ്ഞതും ചേർക്കാം.
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ മുട്ട നന്നായി അടിച്ചെടുക്കുക. ഇനി പാൽ, ബേക്കിങ് പൗഡർ, ചീസ്, പഴങ്ങളും പച്ചക്കറികളും... എന്നിവയെല്ലാം ഇതിൽ നന്നായി മിക്സ് ചെയ്യുക. മഫിൻ പാനിൽ പകുതി വരെ ഈ മിശ്രിതം നിറയ്ക്കുക. ഇനി ഓവനിൽ 200 ഡിഗ്രിസെൽഷ്യസിൽ 10 മിനിട്ട് വേവിക്കുക.
Content Highlights:quick breakfast recipes for kids