കണ്ടാല്‍ നല്ല വാളന്‍ പുളിയാണെന്നെ തോന്നു, കാഴ്ച്ചയില്‍ വാളന്‍ പുളിയോട് കിടപിടിക്കുന്ന ഈ സാമ്യതയാണ് കാസര്‍കോഡിന്റെ സ്പെഷ്യല്‍ പലഹാരത്തിന് ഈ പേരുകൊടുത്തത്.  കാസര്‍കോട്ടെ മുസ്ലിം വീടുകളില്‍ വിവാഹത്തലേന്ന് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് പുളിവാളം.
 

ചേരുവകള്‍

  1. ബിരിയാണി അരി - അര കിലോ
  2. പുഴുങ്ങലരി ചോറ് - അര കിലോ അരിയുടെ
  3. മുട്ട -ആറെണ്ണം
  4. തേങ്ങ ചിരവിയത്-ഒരു മുറി
  5. ബേക്കിംഗ് പൗഡര്‍ - അര ടീസ്പൂണ്‍

 തയ്യാറാക്കുന്നവിധം
ബിരിയാണിഅരി നന്നായി കഴുകി നാല് മണിക്കൂര്‍ തണുത്ത വെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കുക. ഈ അരിയും പുഴുങ്ങലരി ചോറും മുട്ടയും തേങ്ങയും പാകത്തിനുള്ള ഉപ്പും ചേര്‍ത്ത് അരയ്ക്കുക (മഷിപോലെ അരയ്ക്കണം). ഈ മാവിലേക്കു ബേക്കിംഗ് പൗഡറും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് പത്ത് മിനിറ്റ് വെക്കുക. ഉരുളിയില്‍ എണ്ണ ചൂടാക്കുക. ചൂടായ എണ്ണയിലേക്ക് ഒരു തവ മാവ് കോരി എടുത്ത് വാളംപുളിയുടെ ആകൃതിയില്‍ വലിച്ചെടുക്കുക. തിരിച്ചും മറിച്ചുമിട്ട് വറുത്ത് കോരുക. കറുമുറെ തിന്നാന്‍ പുളിവാളന്‍ റെഡി. 

Content Highlights: pulivaalam recipe