കേരളിയ വിഭവങ്ങളില്‍ നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ഭക്ഷണമാണ് അട. എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഈ വിഭവത്തില്‍ ഒരുപാട് പരീക്ഷണങ്ങള്‍ നടത്താവുന്നതാണ്. ഉരുളക്കിഴങ്ങ് ഉപയോഗിച്ചു കൊണ്ടുള്ള രുചികരമായ അട പരിചയപ്പെടാം

ചേരുവകള്‍

  1. മൈദ - ആറു കപ്പ്
  2. ഉരുളക്കിഴങ്ങ് (ഇടത്തരം) - നാലെണ്ണം
  3. പച്ചപട്ടാണി -  ഒരു കപ്പ്
  4. കുരുമുളകുപൊടി - അര ടീസ്പൂണ്‍
  5. എണ്ണ വറുക്കാന്‍ - ആവശ്യത്തിന്
  6. ഉപ്പ്, വെള്ളം - ആവശ്യത്തിന്
  7. സവാള - ഒന്ന്

 
തയ്യാറാക്കുന്ന വിധം
 
മൈദ, വെള്ളം, ഉപ്പ് ഇവ ചേര്‍ത്ത് പൂരിക്ക് കുഴയ്ക്കുന്നതുപോലെ കുഴച്ച് ഉരുളകളാക്കി എടുക്കുക. ഒരു പാനില്‍ സവാള നന്നായി വഴറ്റിയെടുക്കുക. പട്ടാണി, ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ച് വഴറ്റിയ സവാള, കുരുമുളക്, ഉപ്പ് ഇവ ചേര്‍ത്ത് കുഴച്ചുവെക്കുക (മിശ്രിതമാക്കി). മൈദ പൂരിയുടെ രൂപത്തില്‍ പരത്തി ഉരുളക്കിഴങ്ങ് മിശ്രിതം നടുക്കുവെച്ച് പാതി മടക്കി യോജിപ്പിക്കുക. പൂരിയുടെ അഗ്രങ്ങള്‍ നല്ലപോലെ മടക്കി യോജിപ്പിക്കുക. ശേഷം എണ്ണ ചൂടാക്കി അതില്‍ വറുത്തു കോരുക.

Content Highlights: Potato ada recipe