വിനില്ലെന്ന കാരണത്താലാണ് ഇനി പിസ്സ വീട്ടിലുണ്ടാക്കാതിരിക്കേണ്ട. എങ്ങനെയെന്നല്ലേ? ഓവനു പകരം നോണ്‍സ്റ്റിക് പാന്‍ തന്നെ ധാരാളം. ഓവനിലാണെങ്കില്‍ ഒരു 200 ഡിഗ്രിയില്‍ 15 മുതല്‍ 20 മിനിറ്റ് വരെയാകും വെയ്ക്കുക. എന്നാല്‍ പാനിലാണെങ്കില്‍ അത് തീ കുറച്ച് വെച്ച് 15 മിനിറ്റ് വെച്ചാല്‍ മതിയാകും. ഓവനില്ലാതെ വളരെ എളുപ്പത്തില്‍ പിസ്സ വീട്ടിലുണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍:

മൈദ - 2 കപ്പ്

ഈസ്റ്റ് - ഒരു ടേബിള്‍സ്പൂണ്‍

പഞ്ചസാര - ഒരു ടേബിള്‍ സ്പൂണ്‍

ചൂട് വെള്ളം - കാല്‍ കപ്പ്

എണ്ണ - 2 ടേബിള്‍ സ്പൂണ്‍

ചിക്കന്‍ (എല്ലില്ലാത്തത് വേവിച്ചു നുറുക്കിയത്) - ഒരു കപ്പ്

തക്കാളി - ഒന്ന്

സ്വീറ്റ് കോണ്‍ - കാല്‍കപ്പ്

പിസ്സ സോസ് - മൂന്ന് ടേബിള്‍സ്പൂണ്‍

കുരുമുളകുപ്പൊടി - കാല്‍ ടേബിള്‍സ്പൂണ്‍

പിസ്സ സീസണിങ് - കാല്‍ ടേബിള്‍സ്പൂണ്‍

സ്പ്രിങ് ഒനിയന്‍ - ഒന്ന്

സവാള - ഒന്ന്

മോസറില്ല പിസ്സ ചീസ് ഗ്രെയ്റ്റ് ചെയ്തത് - അര കപ്പ്

തയ്യാറാക്കുന്ന വിധം:

ചെറിയ പാത്രത്തില്‍ ചൂട് വെള്ളം ഒഴിച്ച് പഞ്ചസാരയും ഈസ്റ്റ് ഇട്ട് പത്ത് മിനിറ്റ് ഈസ്റ്റ് പൊന്തുന്നതു വരെ മാറ്റിവെക്കുക. പത്ത് മിനിറ്റിനു ശേഷം ഈസ്റ്റ് മൈദയില്‍ ചേര്‍ത്ത് എണ്ണ ഒഴിച്ച് നന്നായി കുഴക്കുക. മൈദ ഒട്ടുന്ന വിധമായായല്‍ നനഞ്ഞ തുണി കൊണ്ട് മൂന്ന് മണിക്കൂര്‍ മൂടി വെക്കുക. ശേഷം മാവ് പാനില്‍ പരത്തുക. തുടര്‍ന്ന് മാവിനു മുകളിലായി പിസ്സ സോസ് ഒഴിച്ച് കൊടുക്കുക. ഇതിലേക്ക് തക്കാളി, സവാള, സ്വീറ്റ് കോണ്‍, സ്പ്രിങ് ഒനിയന്‍, കുരുമുളകുപ്പൊടി, പിസ്സ സീസണിങ്ങ് എന്നിവ ചേര്‍ത്ത് അതിന് മുകളിലായി ചീസ് ഗ്രെയ്റ്റും ചേര്‍ക്കുക. ഇത് തീ കുറച്ച് വെച്ച് 15 മിനിറ്റ് വേവാനായി വെക്കുക. 

content highlight: pizza recipe