ധികം മിനക്കെടാതെ ഭക്ഷണങ്ങള്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരാണ് കൂടുതല്‍ പേരും. എന്നാല്‍ ചേരുവകള്‍ അധികമില്ലാതെ പണികുറച്ച് ഒരു സ്‌നാക്‌സ് ആയാലോ? പനീര്‍ ടോസ്റ്റ് ചെയ്യുന്ന വിധമാണ് താഴെ നല്‍കിയിരിക്കുന്നത്.

ചേരുവകള്‍ 

പനീര്‍ ക്യൂബുകള്‍- ഏഴ്
മുളകുപൊടി- അല്‍പം
ഗരംമസാല- ഒരുനുള്ള്
മഞ്ഞള്‍പ്പൊടി- ഒരുനുള്ള്
ടൊമാറ്റോ സോസ്- ഒരു ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പനീര്‍ കഷ്ണങ്ങളില്‍ ചേരുവകള്‍ പുരട്ടി കുറച്ചുനേരം വെക്കുക. പാനില്‍ ബട്ടര്‍ പുരട്ടി പനീര്‍ ഇട്ട് എല്ലാ വശവും മൊരിച്ചെടുക്കുക. പുതിന ചട്ണിക്കൊപ്പം വിളമ്പാം.

Content Highlights: paneer toast recipe