ചേരുവകള്‍ 
പനീര്‍ - ഒരു കപ്പ് 
പാല്‍ -  കാല്‍ കപ്പ്
കണ്ടെന്‍സ്ഡ് മില്‍ക്ക് - കാല്‍ കപ്പ്
ഏലക്ക പൊടി - 1 നുള്ള്
വാനില എസ്സെന്‍സ് - 1 തുള്ളി
പഞ്ചസാര - രണ്ടു ടീസ്പൂണ്‍ 

തയ്യാറാക്കുന്ന വിധം 
ഒരു മിക്സര്‍ ജാറില്‍ ഒരു കപ്പ് ക്രമ്പിള്‍ ചെയ്ത പനീര്‍, പാല്‍, കണ്ടെന്‍സ്ഡ് മില്‍ക്ക്, ഏലക്കാപ്പൊടി, വാനില എസ്സെന്‍സ്, പഞ്ചസാര ഇവ ചേര്‍ത്ത് അടിച്ചു പേസ്റ്റാക്കുക. 

ഒരു സോസ് പാനില്‍ ഈ പേസ്റ്റ് ഒഴിച്ച് ചെറു തീയില്‍ ചൂടാക്കുക. തുടര്‍ച്ചയായി നല്ലവണ്ണം സൈഡില്‍ പിടിക്കാത്ത രീതിയില്‍ ഇളക്കി കൊടുക്കുക. 

ഈ പേസ്റ്റ് ഒരു മാവിന്റെ പരുവത്തില്‍ ആയാല്‍ സ്റ്റൗവ് ഓഫ് ചെയ്ത് ചൂടാറാന്‍ വെയ്ക്കാം. തണുത്ത ശേഷം ബോള്‍ ഷേപ്പില്‍ ഉരുട്ടി പിസ്ത വെച്ച് ഗാര്‍ണിഷ് ചെയ്ത് സെര്‍വ് ചെയാം. 

aslamvphse@gmail.com