ധുരപ്രിയർക്ക് ഏറെയിഷ്ടമാണ് ലഡ്ഡു. സ്ഥിരം ടൈപ് ലഡു തയ്യാറാക്കി ബോറടിച്ചെങ്കിൽ ഒന്നുമാറ്റിപ്പിടിച്ചാലോ? പനീർ കൊണ്ട് ലഡു തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്.

ചേരുവകൾ

1) പനീർ - ഒരു കപ്പ്
2) പാൽ -  കാൽ കപ്പ്
3) കണ്ടെൻസ്ഡ് മിൽക്ക്  - കാൽ കപ്പ്
4) ഏലക്ക പൊടി - 1 നുള്ള്
5) വാനില എസ്സെൻസ് - 1 തുള്ളി
6) പഞ്ചസാര - രണ്ടു ടീസ്പൂൺ

തയ്യാറാക്കുന്ന വിധം 

ഒരു മിക്സർ ജാറിൽ ഒരു കപ്പ് ക്രമ്പിൾ ചെയ്ത പനീർ, പാൽ, കണ്ടെൻസ്ഡ് മിൽക്ക്, ഏലക്കാപ്പൊടി, വാനില എസ്സെൻസ്, പഞ്ചസാര ഇവ ചേർത്ത് അടിച്ചു പേസ്റ്റാക്കുക. ഒരു സോസ് പാനിൽ ഈ പേസ്റ്റ് ഒഴിച്ച് ചെറു തീയിൽ ചൂടാക്കുക. തുടർച്ചയായി നല്ലവണ്ണം സൈഡിൽ പിടിക്കാത്ത രീതിയിൽ ഇളക്കി കൊടുക്കുക. ഈ പേസ്റ്റ് ഒരു മാവിന്റെ പരുവത്തിൽ ആയാൽ സ്റ്റൗവ് ഓഫ് ചെയ്ത്‌ ചൂടാറാൻ വെയ്ക്കാം. തണുത്ത ശേഷം ബോൾ ഷേപ്പിൽ ഉരുട്ടി പിസ്ത വെച്ച് ഗാർണിഷ് ചെയ്ത്‌ സെർവ് ചെയ്യാം. 

Content Highlights: paneer laddu recipe