ചായക്കൊപ്പം ഒരു കട്ലെറ്റ് കൂടിയുണ്ടെങ്കിൽ പിന്നെ മറ്റൊന്നും വേണ്ട. സാധാരണ കട്ലെറ്റ് തയ്യാറാക്കുന്നതിന് പകരം പനീർ കൊണ്ട് കട്ലെറ്റ് തയ്യാറാക്കിയാലോ?

ചേരുവകൾ

1. പനീർ - ഒരു കപ്പ്

2. ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചത് - ഒരു കപ്പ്

3. സവാള - അര കപ്പ്‌

4. പച്ചമുളക് -രണ്ടെണ്ണം

5 ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - അര ടീസ്പൂൺ

6. ഉപ്പ് - ആവശ്യത്തിന്

7. മല്ലിയില - കാൽ കപ്പ്

8. കോൺഫ്ലോർ - രണ്ട്‌ ടേബിൾ സ്പൂൺ

9. മുളകുപൊടി - അര ടീസ്പൂൺ

10. മല്ലിപ്പൊടി - ഒരു ടീസ്പൂൺ

11. ഗരംമസാല - അര ടീസ്പൂൺ

12. എണ്ണ - വറുക്കാൻ ആവശ്യത്തിന്

കോട്ടിങ്‌ തയാറാക്കൽ

1. കോൺഫ്ലോർ - ഒരു ടേബിൾ സ്പൂൺ

2. മൈദ - ഒരു ടേബിൾ സ്പൂൺ

3. മുളകുപൊടി - കാൽ ടീസ്പൂൺ

4. കുരുമുളകുപൊടി - കാൽ ടീസ്പൂൺ

5. ഉപ്പ്, വെള്ളം - ആവശ്യത്തിന്

6. ബ്രഡ് - എട്ട്‌ കഷണം

തയ്യാറാക്കുന്ന വിധം

ആദ്യം പനീറിൽ ഉള്ള വെള്ളം മുഴുവൻ അരിച്ചുകളയുക. അതിനുശേഷം പുഴുങ്ങിയ ഉരുളക്കിഴങ്ങ്, സവാള, പച്ചമുളക്, മല്ലിയില, ഉപ്പ് എന്നിവ നന്നായി മിക്സ് ചെയ്യുക. ആ മിക്സിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കോൺഫ്ലോർ, മുളകുപൊടി, മല്ലിപ്പൊടി, ഗരംമസാല എന്നിവ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത്, ഓരോ ഉരുളയായി മാറ്റിവെയ്ക്കുക. ഉരുളകൾ ഓരോന്നും റൗണ്ട് ഷേപ്പിലോ ഹാർട്ട്‌ ഷേപ്പിലോ ആക്കിവയ്ക്കുക. ശേഷം ഷാലോ ഫ്രൈ ചെയ്യുക.

Content Highlights:  paneer cutlet recipe