ചായക്കൊപ്പം കഴിക്കാൻ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒനിയൻ സാന്‍ഡ്‌വിച്ച് പരീക്ഷിച്ചാലോ

ചേരുവകൾ

  1. സാന്‍ഡ്‌വിച്ച് ബ്രെഡ്- നാല് കഷണം
  2. സവാള- നാല്
  3. ബട്ടർ- 100 ഗ്രാം
  4. ഉപ്പ- ആവശ്യത്തിന്
  5. ചീസ് രണ്ട്സ്ലൈസ്

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ സവാള അരിഞ്ഞതും ബട്ടറും ഉപ്പും ചേർത്ത വഴറ്റിയെടുക്കുക. ഇനി ബ്രെഡിൽ ബട്ടർ പുരട്ടി തയ്യാറാക്കിയ സവാളക്കൂട്ട് നിരത്തുക. ഇനി ചീസ് നടുവിൽ വച്ച് രണ്ട് ബ്രെഡ് പാളികളും യോജിപ്പിക്കുക. സാന്‍ഡ്‌വിച്ച് ഗ്രിൽ ചെയ്തെടുക്കാം.

Content Highlights: Onion Sandwich for Tea time snack