ഉരുളക്കിഴങ്ങ് ഇല്ലാത്ത അടുക്കളയുണ്ടാവില്ല. വൈകുന്നേരത്തെ ചായക്കൊപ്പം ചെറുകടി വേണമെങ്കില്‍ ഉരുളക്കിഴങ്ങ് എടുത്തോളൂ. ബോണ്ടയോ ചിപ്‌സോ എന്തും ആക്കാം. ഇന്ന് ചൂടുള്ള പൊട്ടറ്റോ ബോണ്ടഉണ്ടാക്കാം.
ചേരുവകള്‍
- വലിയ ഉരുളക്കിഴങ്ങ് പുഴുങ്ങിയത്- ഒന്ന്
- കുതിര്‍ത്ത അവില്‍- രണ്ട് ടേബിള്‍ സ്പൂണ്‍
- പച്ചമുളക് നുറുക്കിയത്- ഒന്ന്
- മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍
- മുളക്‌പൊടി- കാല്‍ ടീസ്പൂണ്‍
- ഗരംമസാല- കാല്‍ ടീസ്പൂണ്‍
- മാഗി മസാല (ആവശ്യമെങ്കില്‍) - അര ടീസ്പൂണ്‍
- ജീരകപ്പൊടി- അര ടീസ്പൂണ്‍
- മല്ലിയില- ഒരു ടേബിള്‍ സ്പൂണ്‍
- ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്ന വിധം
വേവിച്ച ഉരുളക്കിഴങ്ങ് നന്നായി ഉടച്ച് ഒരു ബൗളില്‍ വയ്ക്കുക. ഇതിലേയ്ക്ക് കുതിര്‍ത്ത അവില്‍, പച്ചമുളക് , മഞ്ഞള്‍പ്പൊടി, മുളക്‌പൊടി, ഗരംമസാല, മാഗി മസാല, ജീരകപ്പൊടി, മല്ലിയില നുറുക്കിയത്, പാക്തിന് ഉപ്പും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഈ മിശ്രിതം നാരങ്ങയുടെ വലിപ്പമുള്ള ചെറിയ ഉരുളകളാക്കാം. ഒരു നോണ്‍ സ്റ്റിക്ക് അപ്പ ചട്ടി ചൂടാക്കുക. ഇതില്‍ ഒരു തുള്ളി നെയ്യൊഴിച്ച് പാത്രത്തിന്റെ എല്ലാഭാഗത്തും പുരട്ടുക. ഇതിലേക്ക് പൊട്ടറ്റോ ബോളുകളിട്ട പാന്‍ മൂന്ന് മിനിട്ട് അടച്ച് വച്ച് വേവിക്കാം. ഇനി തുറന്ന് ബോളുകള്‍ തിരിച്ചിടാം. വീണ്ടും ഇത് ആവര്‍ത്തിക്കാം. നന്നായി മൊരിഞ്ഞാല്‍ സേര്‍വിങ് പ്ലേറ്റിലേയ്ക്ക് മാറ്റാം.
Content Highlights: Oil – Less Potato Bonda recipes